‘സ്വന്തം രാജ്യത്തെ പരന്ന പിച്ചുകളിൽ മാത്രമേ ഇന്ത്യൻ ബാറ്റർമാർക്ക് റൺസ് നേടാനാകൂ’: വിമർശനവുമായി മുൻ പാകിസ്ഥാൻ പേസർ | Indian Cricket

ബൗളർമാർക്ക് ഗുണം ലഭിക്കുന്ന പിച്ചുകളിൽ പരാജയപ്പെടുന്ന ഇന്ത്യൻ ബാറ്റർമാർക്ക് സ്വന്തം രാജ്യത്തെ ഫ്ലാറ്റ് ട്രാക്കുകളിൽ മാത്രമേ റൺസ് നേടാനാകൂ എന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ പേസർ തൻവീർ അഹമ്മദ്.രോഹിത് 52.33 ശരാശരിയും, അക്‌സർ പട്ടേൽ 26.23 ശരാശരിയും നേടി ,എന്നാൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ മറ്റ് ബാറ്റ്‌സ്‌മാരാരും 20 റൺസ് പോലും തൊട്ടില്ല.

“ഫ്ലാറ്റ് പിച്ചുകളിൽ അവരുടെ ഹോം സാഹചര്യങ്ങളിൽ മാത്രമേ അവർക്ക് റൺസ് സ്കോർ ചെയ്യാനാകൂ, എന്നാൽ ബൗളർ-സൗഹൃദ വിക്കറ്റുകളിൽ പന്ത് അൽപ്പം പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, അത്തരം സാഹചര്യങ്ങളിൽ റൺസ് സ്കോർ ചെയ്യാൻ കഴിയുന്ന കളിക്കാർ ഇന്ത്യയിലില്ല. ഓപ്പണിംഗ് ഗെയിമിൽ അവർക്ക് റൺസ് നേടാമായിരുന്നു, പക്ഷേ അത് ടൈയിൽ അവസാനിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനത്തിലും അവർ പരാജയപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

“രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ശേഷം ഇന്ത്യൻ ബാറ്റിംഗ് നിരയെ ഭാവിയിലേക്ക് കൊണ്ടുപോകാൻ നിലവിൽ അവരുടെ യുവ ബാറ്റ്‌സ്മാൻമാർ പര്യാപ്തമല്ല. സ്വന്തം രാജ്യത്തെ പരന്ന പിച്ചുകളിലാണ് അവർ ബാറ്റ് ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ യുവ ബാറ്റ്‌സ്മാൻമാർക്ക് പന്ത് സ്‌പിന്നുചെയ്യാനും സ്വിംഗ് ചെയ്യാനും കഴിയുന്ന പിച്ചുകളിൽ ബാറ്റുചെയ്യാനുള്ള കഴിവില്ല”തൻവീർ അഹമ്മദ് പറഞ്ഞു

27 വർഷത്തിനിടെ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഉഭയകക്ഷി ഏകദിന പരമ്പര തോൽവിയാണിത്. വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർക്ക് ലങ്കൻ ബൗളർമാർക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീർ ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ പരമ്പര ആയിരുന്നു ഇത് .ഏകദിനം തുടങ്ങും മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ ട്വൻ്റി20 പരമ്പരയിൽ ഇന്ത്യ 3-0ന് ജയിച്ചിരുന്നു.രോഹിതിൻ്റെ ടീം നീണ്ട ഇടവേളയിലാണ്, സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഒത്തുചേരും. ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ച ബുംറ റെഡ് ബോൾ പരമ്പരയിൽ തിരിച്ചെത്തും.

Rate this post