‘ഞങ്ങൾക്ക് 15 അല്ലെങ്കിൽ 20 റൺസ് കുറവാണെന്ന് എനിക്ക് തോന്നി’ : സിഎസ്‌കെയ്‌ക്കെതിരായ തോൽവിക്ക് കാരണമായി ആർസിബിയുടെ ടോപ്പ് ഓർഡറിനെ കുറ്റപ്പെടുത്തി ഫാഫ് ഡു പ്ലെസിസ് | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആറു വിക്കറ്റിന്റെ തോൽവിയാണ് ഓപ്പണർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഏറ്റുവാങ്ങിയത്.ടോസ് നേടിയ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശിൻ്റെ ഇടംകൈയൻ ബൌളർ മുസ്താഫിസുർ റഹ്മാൻ്റെ ഉജ്വല ബൌളിങ്ങ് പ്രകടനത്തിൻ്റെ ബലത്തിൽ ബാംഗ്ളൂർ റോയൽ ചാലഞ്ചഴ്സിനെ173 റൺസിലൊതുക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു.

174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. ശിവം ദുബെയും രവീന്ദ്ര ജഡേജയും ടീമിനെ ഫിനിഷിംഗ് ലൈനിലെത്തിച്ചു. ദുബെ 28 പന്തിൽ 4 ഫോറും ഒരു സിക്‌സും സഹിതം 34 റൺസെടുത്തു. പരിചയ സമ്പന്നനായ ജഡേജ 17 പന്തിൽ മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 25 റൺസുമായി പുറത്താകാതെ നിന്നു.റാച്ചിൻ രവീന്ദ്ര (15 പന്തിൽ 37), അജിങ്ക്യ രഹാനെ (19 പന്തിൽ 27), ഡാരിൽ മിച്ചൽ (18 പന്തിൽ 22) എന്നിവർ നിർണായക സംഭാവന നൽകി.നാല് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്മാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി.

മത്സരത്തിന് ശേഷം സംസാരിച്ച ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് തോൽവിക്ക് കാരണമായി ആർസിബിയുടെ ടോപ്പ് ഓർഡറിനെ കുറ്റപ്പെടുത്തി. ആദ്യ ഏഴ് ഓവറിൽ തന്നെ നിരവധി വിക്കറ്റുകൾ ആർസിബിക്ക് നഷ്ടമായെന്നും ഇത് കളിയിലുടനീളം ബാക്ക്ഫൂട്ടിൽ തുടരാൻ തങ്ങളെ നിർബന്ധിതരാക്കിയെന്നും ഫാഫ് പറഞ്ഞു.RCB-യുടെ രണ്ട് പ്രധാന മധ്യനിര ബാറ്റർമാരായ ഗ്ലെൻ മാക്‌സ്‌വെല്ലും രജത് പതിദാറും പൂജ്യത്തിനാണ് പുറത്തായത്. ഞങ്ങൾക്ക് 15-20 റൺസ് കുറവായിരുന്നുവെന്ന് ഫാഫ് പറഞ്ഞു.

“വേഗത്തിലുള്ള വിക്കറ്റ് വീണതോടെ ഞങ്ങൾ തുടക്കം മുതൽ പിന്നിലായി. ഞങ്ങൾ 15-20 റൺസ് കുറവായിരുന്നു” ക്യാപ്റ്റൻ പറഞ്ഞു.ബെംഗളൂരുവിനു ക്യാപ്റ്റൻ ഫാഫ് മികച്ച തുടക്കം നൽകിയെങ്കിലും വിരാട് കോഹ്‌ലി ധാരാളം പന്തുകൾ പാഴാക്കി. ഡു പ്ലെസിസിന് 26 പന്തിൽ 35 റൺസെടുക്കാനായി. കോഹ്‌ലി 20 പന്തിൽ 21 റൺസ് മാത്രമാണ് നേടിയത്.രജത് പതിദാറും ഗ്ലെൻ മാക്‌സ്‌വെല്ലും പൂജ്യത്തിനു പുറത്തായപ്പോൾ കാമറൂൺ ഗ്രീനിൻ്റെ സംഭാവന 18 റൺസ് മാത്രമായിരുന്നു.അനൂജ് റാവത്തിൻ്റെ (48), ദിനേഷ് കാർത്തിക്കിൻ്റെ (പുറത്താകാതെ 38) ഹിറ്റിങ്ങാണ് സ്‌കോർ മാന്യമായ സ്ഥാനത്ത് എത്തിച്ചത്.

Rate this post