‘ആ തീരുമാനം തെറ്റായിരുന്നു’ : രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് ആരാധകർ | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ടു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ ജോസ് ബട്ട്‌ലര്‍ തിരിച്ചുപിടിക്കുകയായിരുന്നു.

കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. മത്സരത്തിൽ വിജയം നേടിയെങ്കിലും റോയൽസ് ടീമും ക്യാപ്റ്റൻ സഞ്ജുവും എടുത്ത തീരുമാങ്ങൾക്കെതിരെ വിമര്ശനം ഉയർന്നിരിക്കുകയാണ്. 224 എന്ന കൂറ്റൻ വിജയ ലക്‌ഷ്യം പിന്തുടരുന്നതിടയിൽ എന്തിനാണ് അശ്വിനെ നേരത്തെ ബാറ്റ് ചെയ്യാൻ ഇറക്കിയത് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.

ഹെറ്റ്മയറിനും പവലിനും മുന്‍പേ അശ്വിനെ ക്രീസിലേക്ക് അയച്ച രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനമാണ് ജയത്തിനിടയിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. 100-4 എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സ് നില്‍ക്കുമ്പോഴാണ് അശ്വിനെ സഞ്ജുവും സംഗക്കാരയും ചേര്‍ന്ന് ഒരിക്കല്‍ കൂടി നേരത്തേ ബാറ്റിങ്ങിനിറക്കുന്നത്. എന്നാല്‍ 11 പന്തില്‍ നിന്ന് 8 റണ്‍സ് മാത്രമാണ് അശ്വിന് എടുക്കാനായത്.വരുണ്‍ ചക്രവര്‍ത്തിയുടെ പന്തിൽ അശ്വിൻ പുറത്തായി .

അശ്വിന് പിന്നാലെ വന്ന ഹെറ്റ്മയര്‍ ആദ്യ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായി മടങ്ങുക കൂടി ചെയ്തതോടെ രാജസ്ഥാന്‍ വിജയ ലക്ഷ്യം തൊടുമോയെന്ന ആശങ്ക ശക്തമായിരുന്നു. സീസണില്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ കളിയിലും അശ്വിനെ രാജസ്ഥാന്‍ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റി ഇറക്കിയിരുന്നു. അന്ന് അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങിയ അശ്വിന്‍ 19 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയിരുന്നു .

ഏഴാമനായി ക്രീസിലെത്തിയ ഹെറ്റ്മെയർ നേരിട്ട ആദ്യ പന്തിൽ പുറത്തായെങ്കിലും 13 പന്തിൽ 26 റൺസെടുത്ത പവലിന്റെ പ്രകടനം റോയൽസിന്റെ ഇന്നിങ്സിൽ നിർണായകമായി. വെസി ഇൻഡീസ് ടീമിൽ നാലാമനായി ഇറങ്ങുന്ന പവൽ എട്ടാമനായാണ് ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിലും റോയൽസിന്റെ പല തീരുമാനങ്ങൾക്കെതിരെയും വിമർശനവും ചോദ്യങ്ങളും ഉയർന്നിരുന്നു.

Rate this post