അവിശ്വസനീയമായ ലോക റെക്കോർഡ് നേടി ഇന്ത്യ , ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 50, 100, 150, 200, 250 | Indian Cricket Team

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് വെടിക്കെട്ടിന് ശേഷം ഇന്ത്യ ടീം ടെസ്റ്റ് ക്രിക്കറ്റിൽ വൻ നേട്ടം കൈവരിച്ചു. കാൺപൂരിലെ ഗ്രീൻ പാർക്കിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 233 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

52 റണ്‍സിന്റെ നിര്‍ണായക ലീഡ് ഇന്ത്യ പിടിച്ചെടുത്തു.രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ വലിയ റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.ഇന്ത്യ 18 പന്തിൽ 50 റൺസ് നേടി, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടുന്ന ടീമെന്ന ലോക റെക്കോർഡ് സ്ഥാപിച്ചു. 2024-ലെ നോട്ടിംഗ്ഹാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് 4.2 ഓവറിൽ 50 റൺസ് നേടിയതാണ് മുമ്പത്തെ റെക്കോർഡ്. അതേ വേഗതയിൽ കളിച്ച ഇന്ത്യ, യഥാക്രമം 10.1, 18.2 ഓവറിൽ 100, 150 റൺസ് സ്കോർ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100, 150 200, 250 റൺസ് സ്കോർ ചെയ്യുന്ന ടീമെന്ന സ്വന്തം റെക്കോർഡ് തകർത്ത് പുതിയ 5 ലോക റെക്കോർഡുകൾ സ്ഥാപിച്ചു.2023ൽ പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 12.2, 21.1 ഓവറിൽ 100 ​​റൺസ് നേടിയതാണ് ഇതിന് മുമ്പത്തെ റെക്കോർഡ്. അതേ വേഗത്തിൽ കളിച്ച ഇന്ത്യ 24.4 ഓവറിൽ 200 റൺസിലെത്തി, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 റൺസ് തികയ്ക്കുന്ന നാലാമത്തെ ലോക റെക്കോർഡും സ്വന്തമാക്കി.

2017ൽ സിഡ്‌നിയിൽ പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയ 28.1 ഓവറിൽ 200 റൺസ് നേടിയതാണ് ഇതിന് മുമ്പത്തെ റെക്കോർഡ്.ഇന്ത്യ 30.3 ഓവറിൽ 250 റൺസിലെത്തി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 250 റൺസ് തികയ്ക്കുന്ന ടീമെന്ന 5-ാം ലോക റെക്കോർഡ് കുറിച്ചു. 2022ൽ റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരെ 34 ഓവറിൽ ഇംഗ്ലണ്ട് ഉയർത്തിയ 250 റൺസിൻ്റെ വിജയലക്ഷ്യമായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്.

Rate this post