ബ്രസീലിനെ കീഴടക്കി ഫ്രാൻസ് : ഇറ്റലിയെ വീഴ്ത്തി സ്വീഡൻ പ്രീ ക്വാർട്ടറിലേക്ക്

ഫിഫ വനിത വേൾഡ് കപ്പിൽ ബ്രസീലിനെതിരെ വിജയവുമായി ഫ്രാൻസ്. ബ്രിസ്‌ബേനിലെ ലാങ് പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഫ്രാൻസ് നേടിയത്. കഴിഞ്ഞ ഞായറാഴ്‌ച ജമൈക്കയ്‌ക്കെതിരെ 0-0ന് സമനില വഴങ്ങിയ ഫ്രാൻസ് ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥത്തെത്തി.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ യൂജെനി ലെ സോമർ ലെസ് ബ്ലൂസിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 13 മിനിറ്റിൽ ഡെബിൻഹ ബ്രസീലിനെ ഒപ്പമെത്തിച്ചു.83-ാം മിനിറ്റില്‍ വെന്‍ഡ് റെണാര്‍ഡിലൂടെ ഫ്രാന്‍സ് വിജയഗോള്‍ നേടി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് ബ്രസീല്‍ മൂന്ന് പോയന്റുമായി രണ്ടാമതാണ്.

ന്യൂസിലാന്റിലെ വെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ഇറ്റലിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴടക്കി സ്വീഡൻ പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു.സ്വീഡനുവേണ്ടി അമാന്‍ഡ ഐലെസ്‌റ്റെഡ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ഫ്രിഡോലിന റോള്‍ഫോ, സ്റ്റിന ബ്ലാക്ക്‌സ്‌റ്റെനിയസ്, റെബേക്ക ബ്ലോംക്വിസ്റ്റ് എന്നിവർ ഓരോ ഗോൾ നേടി.ഗ്രൂപ്പ് ജിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ്‌പോയന്റുമായി സ്വീഡന്‍ മുന്നിട്ടുനില്‍ക്കുന്നു. മൂന്ന് പോയന്റുള്ള ഇറ്റലി രണ്ടാമതാണ്.

4/5 - (1 vote)