’62 പന്തിൽ 16 സിക്‌സടക്കം 137 റൺസ്’ : പാകിസ്ഥാനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി ന്യൂസിലൻഡ് യുവ ബാറ്റർ ഫിൻ അലൻ | Finn Allen

ഡുനെഡിനിലെ യൂണിവേഴ്‌സിറ്റി ഓവലിൽ പാക്കിസ്ഥാനെതിരായ മൂന്നാം ടി20യിൽ ന്യൂസിലൻഡിന്റെ യുവ ബാറ്റർ ഫിൻ അലന്റെ മിന്നുന്ന പ്രകടനമാണ് കാണാൻ സാധിച്ചത്. 24 കാരനായ ഫിൻ അലൻ 72 പന്തിൽ 137 നേടി ന്യൂസിലൻഡിനെ മികച്ച സ്കോറിലേക്കും വിജയത്തിലേക്കും എത്തിച്ചു.മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ 123 റൺസ് മറികടന്ന് ടി20യിൽ ഒരു കിവി ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ അദ്ദേഹം രേഖപ്പെടുത്തി.

48 പന്തിൽ മൂന്നക്കം കടന്ന ഫിൻ അലൻ ടി 20 ക്രിക്കറ്റിൽ വേഗത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബ്ലാക്ക്‌ക്യാപ്‌സ് ബാറ്ററായി മാറി.കോളിൻ മൺറോ (46), ഗ്ലെൻ ഫിലിപ്‌സ് എന്നിവർ മാത്രമാണ് എലൈറ്റ് ലിസ്റ്റിൽ അലനെക്കാൾ മുകളിലുള്ളത്.62 പന്തുകൾ നേരിട്ട അലൻ അഞ്ച് ഫോറും 16 സിക്സുമായി അലൻ 137 റൺസെടുത്തു. ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന നേട്ടമാണ് അലൻ സ്വന്തമാക്കിയത്. 16 സിക്സുമായി അഫ്ഗാൻ താരം ഹസ്റത്തുല്ല സസായുടെ റെക്കോർഡിന് ഒപ്പമെത്താനും അലന് കഴിഞ്ഞു.ഇതാദ്യമായാണ് ഒരു കിവീസ് താരം 10ലധികം സിക്സുകൾ ഒരിന്നിംഗ്സിൽ നേടുന്നത്. മുമ്പ് കോളിൻ മുൻറോയും കോറി ആൻഡേഴ്സണും 10 വീതം സിക്സുകൾ നേടിയിട്ടുണ്ട്.

അലൻ ഒരറ്റത്ത് അപകടകാരിയി നിന്നെകിലും ചിലർ ഒഴികെ മറ്റ് ന്യൂസിലൻഡ് ബാറ്റർമാർ മികച്ച പ്രകടനം നടത്തിയില്ല. അലനിനൊപ്പം രണ്ടാം വിക്കറ്റിൽ 125 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ടിം സീഫർട്ട് (23 പന്തിൽ 31), ഗ്ലെൻ ഫിലിപ്പ് (15 പന്തിൽ 19) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 224 റൺസെടുത്തു.കഴിഞ്ഞ കളിയിൽ 21 പന്തിൽ 74 റൺസ് നേടാൻ അലന് സാധിച്ചിരുന്നു.അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ന്യൂസിലൻഡിന്റെ രണ്ടാമത്തെ 200-ലധികം സ്‌കോറാണിത്.സമാൻ ഖാൻ, ക്യാപ്റ്റൻ ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലൻഡിന്റെ കൂറ്റൻ സ്‌കോറിനു മറുപടിയായി . 58 റൺസെടുത്ത് ബാബർ അസം ടോപ് സ്കോററായി.15 പന്തിൽ 28 റൺസെടുത്ത മുഹമ്മദ് നവാസാണ് രണ്ടമത്തെ ടോപ് സ്‌കോറർ. പാക്കിസ്ഥാന് ബോർഡിൽ 179/7 എന്ന സ്‌കോർ മാത്രമേ നേടാനാകൂ.11-ാം ഓവറിൽ പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടിയെങ്കിലും തുടർച്ചയായ വിക്കറ്റുകൾ നഷ്ടപെട്ടത് തിരിച്ചടിയായി മാറി.വെറും 39 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി. മൂന്നാം ടി20യിൽ 45 റൺസിന് പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മൂന്നും വിജയിച്ച കിവിസ് പരമ്പര സ്വന്തമാക്കി.വെള്ളി, ഞായർ ദിവസങ്ങളിൽ ക്രൈസ്റ്റ് ചർച്ചിൽ ശേഷിക്കുന്ന മത്സരങ്ങൾ നടക്കും.

Rate this post