‘അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെങ്കിൽ പോലും…’: കോഹ്‌ലിയെ ഇന്ത്യ മിസ് ചെയ്യില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം | IND vs ENG

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ അഭാവം ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. രണ്ടാം ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളിൻ്റെ ഇരട്ട സെഞ്ച്വറി ഇന്ത്യയുടെ രക്ഷക്കെത്തിയെങ്കിലും കോഹ്‌ലിയുടെ പിൻവാങ്ങലും പിന്നീട് കെ എൽ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതും ഇന്ത്യയുടെ മധ്യനിരയ്ക്ക് വലിയ തിരിച്ചടി നൽകി.ജഡേജ തിരിച്ചെത്തിയെങ്കിലും രാഹുൽ ഇപ്പോഴും ടീമിന് പുറത്താണ്.

കോഹ്‌ലിയുടെ അഭാവം മധ്യനിരയിൽ വലിയ വിടവാകും ഉണ്ടാവുക.കോഹ്‌ലിയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും മുൻ ക്രിക്കറ്റ് താരം ലോയിഡിൻ്റെ അഭിപ്രായത്തിൽ അത് അങ്ങനെയല്ല.രണ്ടാം ഇന്നിംഗ്‌സിലെ ശുഭ്‌മാൻ ഗില്ലിൻ്റെ തിരിച്ചുവരവ് സെഞ്ച്വറി എടുത്തു പറഞ്ഞ് കൊണ്ട് അടുത്തിടെ തെളിയിച്ച കളിക്കാർ ഇന്ത്യയിലുണ്ടെന്ന് ലോയ്ഡ് അഭിപ്രായപ്പെട്ടു.

“വിരാട് കോഹ്‌ലി പരമ്പരയിൽ കളിക്കില്ല ർന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെങ്കിൽ പോലും കോലിയുടെ അഭാവം ഇന്ത്യയെ വളരെയധികം ദുർബലപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല” ലോയ്ഡ് പറഞ്ഞു.

“രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ ഫോമിലേക്ക് വന്നു ,ഇന്ത്യൻ ബാറ്റർമാർക്കെല്ലാം വമ്പൻ സ്‌കോർ നേടാനുള്ള കഴിവുണ്ട്. ഇംഗ്ലണ്ടിന് ഇതുവരെ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിട്ടത് യശസ്വി ജയ്‌സ്വാളിൽ നിന്നാണ്.അതിനാൽ പരമ്പരയിലെ മുൻനിര റൺ സ്‌കോററെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാക്കുക എന്നതാണ് ഇംഗ്ലണ്ടിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി” അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്നെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പേസര്‍ മാര്‍ക്ക് വുഡ് ടീമിലേക്ക് തിരികെ എത്തി.മാര്‍ക്ക് വുഡിന്‍റെ വരവോടെ യുവ ഓഫ്‌ സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീറാണ് പുറത്തായത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ : സൗക്ക് ക്രൗളി, ബെന്‍ ഡെക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റ്‌ക്‌സ് (ക്യാപ്റ്റന്‍) ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍.

Rate this post