ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ റോളിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം |Sanju Samson

ഏകദിന ക്രിക്കറ്റിലെ തന്റെ മിന്നുന്ന റെക്കോർഡ് ടി20യിലേക്ക് മാറ്റുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടു, കാരണം വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലും ടി 20 യിലും നിരാശാജനകമായ പ്രകടനമാണ് മലയാളി ബാറ്റർ പുറത്തെടുത്തത്.അഞ്ച് മത്സരങ്ങളിൽ മൂന്നിലും ബാറ്റ് ചെയ്യാനായ സാംസൺ നിന്ന് 32 റൺസ് മാത്രമാണ് നേടിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനേക്കാൾ വ്യത്യസ്തമായ റോളിലാണ് ടീം ഇന്ത്യ സാംസണെ ഉപയോഗിച്ചത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം സാംസണെ അഞ്ചോ ആറോ ബാറ്ററായി ഉപയോഗിച്ചു.എന്നാൽ സ്വന്തം ക്യാപ്റ്റൻസിയിൽ അദ്ദേഹം ആർആർആറിന് മൂന്നാം നമ്പറിൽ ആണ് ബാറ്റ് ചെയ്യുന്നത്.സാംസണിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, മുൻ ഇന്ത്യൻ ഓൾറൗണ്ടറും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അസിസ്റ്റന്റ് കോച്ചുമായ അഭിഷേക് നായർ, ടീമിലെ സാംസണിന്റെ പങ്കിനെ ചോദ്യം ചെയ്യുകയും ബാറ്റിംഗ് ഓർഡറിൽ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോളിൽ കെകെആർ സ്റ്റാർ ബാറ്റർ റിങ്കു സിംഗിനെ കൊണ്ട് വരാനും ആവശ്യപ്പെട്ടു.”സഞ്ജുവിന് ഒരു അവസരം നഷ്ടപ്പെട്ടോ എന്ന് എനിക്ക് ഉറപ്പില്ല, അയാൾക്ക് തീർച്ചയായും വീണ്ടും അവസരം ലഭിക്കും, കാരണം അവൻ സഞ്ജു സാംസൺ ആണ്.നിങ്ങൾ സഞ്ജുവിന്റെ സ്ഥാനത്ത് ആണെങ്കിൽ അദ്ദേഹം ആറാം നമ്പർ ബാറ്ററാണോ എന്നും ആറാം നമ്പറിൽ ബാറ്റ് ചെയ്തിട്ടുണ്ടോ എന്നും ഒരേയൊരു ചോദ്യം മാത്രമേ നിങ്ങൾ ചോദിക്കൂ” നായർ പറഞ്ഞു.

“അദ്ദേഹം അത് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ഇതൊരു പുതിയ റോളായി എനിക്ക് തോന്നുന്നു. മൂന്ന് ഇന്നിംഗ്‌സുകൾ കളിച്ചു, ഒരു മതിപ്പുളവാക്കിയില്ല. അവസരങ്ങൾ ലഭിച്ചാൽ റൺസ് സ്‌കോർ ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ഉയരാം.സഞ്ജു സാംസണെ കൂടുതൽ ഉപയോഗിക്കണമെങ്കിൽ, അവനെ നമ്പർ 3-ൽ ബാറ്റ് ചെയ്യുക, കാരണം അത് അദ്ദേഹത്തിന്റെ നമ്പറാണ്. ആ പൊസിഷനിൽ അദ്ദേഹം പരിചിതനാണ് ,അവിടെ അദ്ദേഹം അവിടെ വിജയിക്കുകയും ചെയ്യുന്നു” നായർ പറഞ്ഞു.

“സഞ്ജുവിനെ 5-ാം നമ്പറിലോ ആറാം നമ്പറിലോ കളിപ്പിക്കുകയാണെങ്കിൽ പകരം റിങ്കു സിങ്ങിനെ കളിപ്പിക്കുക”കെകെആർ കോച്ച് കൂട്ടിച്ചേർത്തു.റിങ്കു അയർലൻഡ് പരമ്പരയിൽ ഇന്ത്യയിലേക്ക് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

Rate this post