ടി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ഉയർന്ന ആരോപണങ്ങളെ എതിർത്ത് മുൻ പാക് ക്യാപ്റ്റൻ സൽമാൻ ബട്ട് | Indian Cricket

2024 ടി20 ലോകകപ്പ് ഫൈനലിലേക്കുള്ള വഴിയിൽ ഇന്ത്യയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സഹായിച്ചെന്ന ആരോപണത്തെ എതിർത്ത് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്.പാക്കിസ്ഥാനുവേണ്ടി 33 ടെസ്റ്റുകളും 78 ഏകദിനങ്ങളും കളിച്ച 39 കാരനായ അദ്ദേഹം ഇന്ത്യയെയും ടീമിൻ്റെ വിജയത്തിന് പിന്നിലെ രീതിപരമായ സമീപനത്തെയും പ്രശംസിച്ചു. ടി 20 ലോകകപ്പ് ഫൈനലിൽ സൗത്ത് ആഫ്രിക്കയെ 7 റൺസിന്‌ പരാജയപെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

177 റൺസ് വിജയലക്ഷ്യവുമായി സൗത്ത് ആഫ്രിക്കക്ക് 169 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 2007 ന് ശേഷം ആദ്യമായാണ് ഇന്ത്യ ടി 20 കിരീടം ഉയർത്തുന്നത്. 2013നും ശേഷം ടീം ഇന്ത്യ കരസ്ഥമാക്കുന്ന ആദ്യത്തെ ഐസിസി കിരീടം കൂടിയാണ് ഇത്. എന്നാൽ ഇന്ത്യൻ ടീമിനെ കിരീട നേട്ട സമയത്തും വിമർശിക്കുന്നവർക്ക് എതിരെ രംഗത്ത് എത്തുകയാണ് ഇപ്പോൾ മുൻ പാക് താരം സൽമാൻ ബട്ട്. ഇന്ത്യൻ ടീം സെമി ഫൈനൽ വിജയ ശേഷം ടീം ഇന്ത്യക്ക് എങ്ങനെ ഇത്ര സ്വിങ് ലഭിക്കുന്നു എന്നത് ഐസിസി പരിശോധിക്കണമെന്ന് ആവശ്യവുമായി മുൻ പാക് നായകൻ ഇൻസമാം ഉൾ ഖഖ് രംഗത്ത് വന്നിരുന്നു. അമ്പയർമാർ ഇക്കാര്യം നോക്കണമെന്ന് മുൻ പാക് നായകൻ വലിയ വിവാദമായി മാറിയിരുന്നു. ഇക്കാര്യത്തിൽ നായകൻ രോഹിത് പ്രെസ്സ് മീറ്റിൽ മറുപടിയും നൽകി.

“ഇന്ത്യക്ക് ഗയാനയിൽ മത്സരങ്ങൾ നൽകി ഐസിസി അവരെ സഹായിക്കുന്നു എന്നുള്ള തരത്തിൽ പലരും അഭിപ്രായം പറയുന്നത് ഞാൻ ശ്രദ്ധിച്ചു.പാകിസ്ഥാൻ അന്ന് 8 വിക്കെറ്റ് ശേഷിക്കേ ജയിച്ചു എങ്കിൽ ശേഷം ടൂർണമെന്റ് ജയിച്ചേനെ എന്നും പലരും പറയുന്നു.ഇന്ത്യ ആയതിനാൽ ഈ വിഷയത്തിൽ എന്തെങ്കിലും സംസാരിക്കേണ്ടതുണ്ടെന്ന് കരുതരുത്” സൽമാൻ ബട്ട് പറഞ്ഞു.”ഒരിക്കലും ഇന്ത്യ വിജയിക്കുന്നതു ഞങ്ങള്‍ക്കു ഇഷ്ടമല്ല. ഇതു ലോകത്തിനു മുന്നില്‍ ഞങ്ങളെ നല്ല രീതിയിലല്ല അവതരിപ്പിക്കുന്നത്. അത് ഒരു സത്യമാണ് എന്തിനാണ് ടീം ഇന്ത്യയെ കുറ്റം പറയുന്നതെന്ന് മനസിലാകുന്നില്ല. അവർ കിരീടം നേടിയ ടീമാണ്. കൂടാതെ അവരുട കാര്യങ്ങൾ, ആലോചനകൾ എല്ലാം ക്ലിയർ കൂടിയാണ്. രോഹിത് ശർമ്മ കീഴിൽ മനോഹരമായി നയിക്കപ്പെട്ട ടീമാണ് ഇന്ത്യ “മുൻ പാക് താരം പറഞ്ഞു.

“ഞങ്ങൾ പ്രൊഫഷണലായും യോഗ്യതയുടെ അടിസ്ഥാനത്തിലുമാണ് സംസാരിക്കുന്നതെങ്കിൽ, അവർ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അവരുടെ ക്രിക്കറ്റ് പാതകൾ വളരെ വ്യക്തമാണ്. അവരുടെ റോൾ വ്യക്തത, നേതൃത്വം, കോച്ചിംഗ്, അവർ ബെഞ്ച് ശക്തി സൃഷ്ടിക്കുന്ന രീതി….എല്ലാ യുവതാരങ്ങളെയും ഒരു യുവ ക്യാപ്റ്റനെയും ഉൾപ്പെടുത്തി അടുത്തിടെ സിംബാബ്‌വെ പരമ്പരയ്ക്കുള്ള ടീമിനെ അവർ പ്രഖ്യാപിച്ചു. അവർ ഈ വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കും, അതിന് മുമ്പ് നാല് ദിവസത്തെ ക്രിക്കറ്റ് കളിക്കാൻ അവരുടെ എ ടീമിനെ അയക്കും. അതിനാൽ അവർ എല്ലാ ശരിയായ കാര്യങ്ങളും ചെയ്യുന്നു,” ബട്ട് കൂട്ടിച്ചേർത്തു.

Rate this post