ലോകകപ്പ് 2023 ലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിനായി മത്സരിച്ച് നാല് ഇന്ത്യക്കാർ |World Cup 2023

2023ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടാനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഒമ്പത് കളിക്കാരുടെ പട്ടിക ഐസിസി വെളിപ്പെടുത്തി. മത്സരത്തിലുള്ള ഒമ്പത് കളിക്കാരിൽ നാല് പേർ ടീം ഇന്ത്യയിൽനിന്ന്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവരിൽ നിന്നും രണ്ടു താരങ്ങളും ദക്ഷിണാഫ്രിക്കയിൽ ഒരു താരവും പട്ടികയിൽ ഇടംപിടിച്ചു.

എന്നാൽ പ്ലെയർ ഓഫ് ദ ടൂർണമെന്റിനുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ശ്രേയസ് അയ്യർക്കും രവീന്ദ്ര ജഡേജയ്ക്കും കെ എൽ രാഹുലിനും സ്ഥാനമില്ല. 2023 ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് അയ്യർ 526 റൺസ് നേടിയിട്ടുണ്ട്, അതേസമയം ജഡേജ ഇതുവരെ 16 ബാറ്റർമാരെ പുറത്താക്കിയിട്ടുണ്ട്, ഒപ്പം 111 റൺസും നേടിയിട്ടുണ്ട്.ഇന്ത്യൻ നായകൻ രോഹിത് ശർമ്മ, ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഗ്ലെൻ മാക്‌സ്‌വെൽ, ആദം സാംപ,രച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ,ക്വിന്റൺ ഡി കോക്ക് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട താരങ്ങൾ.

വിരാടും (711 റൺസ്), ഷമിയും (23 വിക്കറ്റ്) ടൂർണമെന്റിലെ റൺ വേട്ടക്കാരും വിക്കറ്റ് വേട്ടക്കാരും ആണ്.ഓസ്‌ട്രേലിയയ്‌ക്കായി 10 മത്സരങ്ങളിൽ നിന്ന് ആദം സാമ്പ 22 വിക്കറ്റുകൾ നേടിയിട്ടുണ്ട്.2023 ലോകകപ്പിലെ ഏറ്റവും അവിസ്മരണീയമായ രണ്ട് ഇന്നിഗ്‌സുകൾ മാക്‌സ്‌വെൽ കളിച്ചു. ഒക്‌ടോബർ 25 ന് ഡൽഹിയിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടി.

വെറും 40 പന്തിൽ നാഴികക്കല്ലിൽ എത്തി, തുടർന്ന് നവംബർ 7 ന് മുംബൈയിൽ അഫ്ഗാനിസ്ഥാനെതിരെ 128 പന്തിൽ നിന്ന് പുറത്താകാതെ 201 റൺസ് നേടി. ഏകദിന ചരിത്രത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

Rate this post