ഓൾഡ്‌ട്രാഫൊഡിൽ വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം നേടി ബയേൺ മ്യൂണിക്ക്
യുവ ചാമ്പ്യൻസ് ലീഗിലും തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ്‌ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ടർക്കിഷ് ക്ലബ് ഗലാറ്റസരെയോട് 2 -3 ന്റെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. 77 മിനുട്ടിൽ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. തോൽവിയോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ യുണൈറ്റഡ് ഏറ്റവും താഴെയായി.
ശനിയാഴ്ച പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെയും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. മികച്ച രീതിയിലാണ് ഇംഗ്ലീഷ് ക്ലബ് മത്സരം ആരംഭിച്ചത്. ഡെന്മാർക്ക് സ്‌ട്രൈക്കർ റാസ്മസ് ഹോജ്‌ലണ്ടിലൂടെ 17-ാം മിനിറ്റിൽ ലീഡ് നേടി. എന്നാൽ യുണൈറ്റഡിന്റെ മോശം പ്രതിരോധം മുതലെടുത്ത് മുൻ താരം വിൽഫ്രഡ് സാഹ ഗലാറ്റസരെയുടെ സമനില ഗോൾ നേടി. 67 ആം മിനുട്ടിൽ റാസ്മസ് ഹോയ്‌ലുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാൽ 71 ആം മിനുട്ടിൽ കെറെം അക്‌തുർകോഗ്ലു തുർക്കിഷ് ക്ലബ്ബിനായി സമനില ഗോൾ നേടി.
77 ആം മിനുട്ടിൽ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രെ ഒനാനയുടെ പിഴവ് ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ പെനാൽറ്റി വഴങ്ങാൻ നിർബന്ധിതനായി. രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബ്രസീലിയൻ പുറത്ത് പോവുകയും ചെയ്തു.എന്നാൽ പെനാൽറ്റി കിക്കെടുത്ത മൗറോ ഇക്കാർഡിക്ക് അത് ഗോളാക്കാൻ മാറ്റിയില്ല. എന്നാൽ 81 ആം മിനുട്ടിൽ അതിനു പ്രായശ്ചിത്തമായി ഇക്കാർഡി ഗലാറ്റസരെയുടെ വിജയ ഗോൾ നേടി. വിജയത്തോടെ ഗലാറ്റസരെ ഗ്രൂപ്പിൽ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ഡെൻമാർക്കിന്റെ എഫ്‌സി കോപ്പൻഹേഗനെ 2-1ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്. ഒരു ഗോളിന് പിന്നിട്ട നിന്ന ബയേൺ രണ്ടു ഗോളടിച്ചാണ് വിജയം നേടിയെടുത്തത്.56-ാം മിനിറ്റിൽ വിക്ടർ ക്ലെസന്റെ ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ ബയേൺ പരാജയപ്പെട്ടപ്പോൾ ആതിഥേയ ടീമിന് ഞെട്ടിക്കുന്ന ലീഡ് നേടാൻ അത് അനുവദിച്ചു.67-ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ ഗോൾ ബയേണിന് സമനില നേടികൊടുത്തു. എന്ന 83 ആം മിനുട്ടിൽ മത്യാസ് ടെൽ നേടിയ ഗോളിൽ ബയേൺ വിജയമുറപ്പിച്ചു.ജയത്തോടെ ആറ് പോയിന്റുമായി ബയേണിനെ ഗ്രൂപ്പിൽ ഒന്നാമതാക്കി.