റിങ്കു സിംഗ് മികച്ച പ്രകടനം നടത്തുമ്പോൾ ഇന്ത്യ മുഴുവൻ സന്തോഷിക്കുമെന്ന് ഗൗതം ഗംഭീർ പറഞ്ഞു | Rinku Singh
റിങ്കു സിങ്ങിന്റെ പ്രകടനം ഇന്ത്യയെ മുഴുവൻ സന്തോഷിപ്പിക്കുന്നതാണെന്ന് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ തകർപ്പൻ ബാറ്റിങ്ങാണ് റിങ്കു പുറത്തെടുത്തത്.അരങ്ങേറ്റം മുതൽ ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിയത്.
ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ T20I കരിയർ 2023 ഓഗസ്റ്റിൽ അയർലൻഡിനെതിരെ ആരംഭിച്ചു.ഈ വർഷം ഓസ്ട്രേലിയയ്ക്കെതിരായ മത്സരങ്ങളിൽ റിങ്കുവിന്റെ ബാറ്റിംഗ് മികവ് കൂടുതൽ എടുത്തുകാണിക്കുകയും 5 മത്സരങ്ങളിൽ നിന്ന് 105 റൺസ് നേടുകയും ചെയ്തു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് റിങ്കു സിംഗ് ശരിക്കും തിളങ്ങിയത്. ഈ മത്സരത്തിൽ, അദ്ദേഹം 39 പന്തിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പടെ പുറത്താകാതെ 68 റൺസ് നേടി ശ്രദ്ധേയമായ പ്രകടനം നടത്തി.
മീഡിയ ബോക്സിന്റെ ഗ്ലാസ് തകർത്ത സിക്സും ഇന്നിഗ്സിൽ ഉണ്ടായിരുന്നു.174.36 സ്ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.എന്നാൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന്റെ വിജയം നേടി. ഈ മത്സരത്തിലെ പ്രകടനം ഐസിസി ടി20 റാങ്കിംഗിൽ 59-ാം സ്ഥാനത്തേക്ക് ഉയരാൻ 25-കാരനെ സഹായിച്ചു.സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുമ്പോൾ ഗംഭീർ ഗംഭീർ റിങ്കുവിന്റെ ഇന്നിംഗ്സ് ഗംഭീറിനെ പ്രത്യേകം അഭിനന്ദിച്ചു.ഈ സ്ഥാനത്ത് എത്താൻ ആഭ്യന്തര സർക്യൂട്ടിൽ കഠിനാധ്വാനം ചെയ്തതിനാൽ 25 കാരനായ തന്റെ ഓരോ ഇന്നിംഗ്സിനും മൂല്യം നൽകുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ചൂണ്ടിക്കാട്ടി.
Those strike-rates speak volumes! 🥵#RinkuSingh #India #Cricket #SAvIND #Sportskeeda pic.twitter.com/Rhfek6eVvF
— Sportskeeda (@Sportskeeda) December 13, 2023
ജീവിതത്തിൽ ഒന്നും എളുപ്പം നേടിയിട്ടില്ലാത്ത റിങ്കു തന്റെ എല്ലാ വിജയങ്ങളും അർഹിക്കുന്നുണ്ടെന്ന് ഗംഭീർ പറഞ്ഞു. “ഒരുപാട് ഹാർഡ് വർക്കിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി വരുന്നതായത്കൊണ്ട് റിങ്കു ഓരോ ഇന്നിങ്സിനും വലിയ വില നൽകുന്നുണ്ട്.ആദ്യ ഇന്നിംഗ്സ് പോലെ അദ്ദേഹം ഓരോ ഇന്നിംഗ്സും ആരംഭിക്കും, ഒന്നും നിസ്സാരമായി കാണില്ല.കാരണം റിങ്കു സിംഗിന് ഒന്നും എളുപ്പം കിട്ടിയിട്ടില്ല. അവൻ നന്നായി ചെയ്യുമ്പോൾ, അത് അവൻ മാത്രമല്ല, രാജ്യം മുഴുവൻ സന്തോഷിക്കുന്നു” ഗംഭീർ പറഞ്ഞു.
Rinku Singh has broken the glass of media box with a six. 🔥
— Johns. (@CricCrazyJohns) December 12, 2023
– The future is here. pic.twitter.com/4hKhhfjnOr