സെഞ്ചുറികളുമായി ഗില്ലും ശ്രേയസ് അയ്യറും ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഇൻഡോറിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രേയസ്. ആദ്യ മത്സരത്തിൽ റണ്ണൗട്ടായ വലംകൈയ്യൻ രണ്ടമ്മ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഓസീസ് ബൗളർമാർക്കെതിരേ ആധിപത്യം പുലർത്തിയ ശ്രേയസ് 86 പന്തിൽ നിന്നും സെഞ്ച്വറി തികച്ചു.

90 പന്തിൽ നിന്നും 105 റൺസ് എടുത്ത താരത്തെ സീൻ അബോട്ട് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഗില്ലിനൊപ്പം 200 റൺസിന്റെ കൂട്ടുകെട്ട് ശ്രേയസ് ഉണ്ടാക്കിയെടുത്തു. റുതുരാജ് ഗെയ്‌ക്‌വാദിനെ (8) തുടക്കത്തിൽ നഷ്ടമായെങ്കിലും ഗിൽ -ശ്രേയസ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.ഇന്ത്യയ്‌ക്കായി ആദ്യം അർധസെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലായിരുന്നു.മത്സരത്തിന്റെ 16-ാം ഓവറിൽ വെറും 41 പന്തിൽ നിന്നും അയ്യറും അർദ്ധ സെഞ്ച്വറി നേടി.ആദ്യ മത്സരത്തിൽ പൂർണ്ണമായും പരാജയപ്പെട്ട ശ്രേയസ് അയ്യർ ക്രീസിലെത്തിയ നിമിഷം മുതൽ ഓസ്ട്രേലിയക്കുമേൽ സമ്മർദ്ദം ചെലുത്തി.

മോശം ബോളുകളെ കൃത്യമായ രീതിയിൽ ആക്രമിച്ച് ബൗണ്ടറി കടത്താൻ അയ്യർക്ക് സാധിക്കുന്നുണ്ടായിരുന്നു.മത്സരത്തിൽ 41 പന്തുകളിൽ നിന്നാണ് ശ്രേയസ് അയ്യർ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷവും അയ്യർ യാതൊരു ക്ഷമയും ഇല്ലാതെയാണ് ബാറ്റ് വീശിയത്. ഓസ്ട്രേലിയൻ നിരയിലെ മുഴുവൻ ബോളർമാരും ശ്രേയസ് അയ്യരുടെ ബാറ്റിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്. മത്സരത്തിൽ 86 പന്തുകൾ നേരിട്ടായിരുന്നു അയ്യർ തന്റെ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. അയ്യരുടെ കരിയറിലെ 3ആം ഏകദിന സെഞ്ച്വറിയാണ് മത്സരത്തിൽ നേടിയിരിക്കുന്നത്. മികച്ച ബാറ്റിംഗ് പ്രകടനത്തോടെ ഇന്ത്യയെ മത്സരത്തിൽ ശക്തമായ ഒരു നിലയിലെത്തിക്കാൻ ശ്രേയസിന് സാധിച്ചു.

2017 ഡിസംബറിൽ നാട്ടിൽ ശ്രീലങ്കൻ പരമ്പരയ്ക്കിടെയാണ് അയ്യർ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്.46 കളികളിൽ നിന്ന് 46-ലധികം ശരാശരിയിൽ 1,750 റൺസ് നേടിയ അദ്ദേഹം 50 ഓവർ ഫോർമാറ്റിൽ തികച്ചും സെൻസേഷണൽ ആയിരുന്നു.മൂന്ന് സെഞ്ചുറികളും 14 അർദ്ധ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. പിന്നാലെ ഗില്ലും ശതകം പൂർത്തിയാക്കി.92 പന്തിൽ നിന്നും 6 ബൗണ്ടറിയും നാല് സിക്‌സും അടങ്ങുന്നതെയിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്.മത്സരത്തിൽ 37 പന്തുകളിൽ നിന്നാണ് ഗിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.ഗില്ലിന്റെ ഏകദിന കരിയറിലെ 6ആം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ കൂപ്പുകുത്തി വീഴാൻ ഒരുങ്ങിയ ഇന്ത്യയെ കൈപിടിച്ചു കയറ്റുന്ന ഇന്നിങ്സ് തന്നെയാണ് ഗിൽ കാഴ്ചവെച്ചത്. ശ്രെയസ് അയ്യർക്കൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് വളരെ ആശ്വാസം പകരുന്ന ഒന്നാണ് ഗില്ലിന്റെ ഈ തകർപ്പൻ ഫോം.