ആശങ്കകൾക്ക് വിരാമമായി, ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ തുടക്കമാവുകയാണ്. ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി വരുന്നത് ബംഗളുരു എഫ്സിയാണ്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിന് ശേഷം ഇരു ടീമുകളും വീണ്ടും ഐഎസ്എല്ലിൽ ഏറ്റുമുട്ടുകയാണ്.

ലീഗ് തുടങ്ങന്നതിന് മുന്നെയായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്പരിക്കിന്റെ പിടിയിലായിരുന്ന ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസ് ടീമിനൊപ്പം ചേർന്നിരിക്കുകായണ്‌. പരിക്ക് മൂലം ഇതുവരെ നടന്ന സന്നഹ മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല.പരിക്കിൽ നിന്നും മുക്തനാവാൻ വേണ്ടി അദ്ദേഹം തന്റെ രാജ്യമായ ഗ്രീസിലേക്ക് തന്നെ മടങ്ങി പോയിരുന്നു. പരിക്കിൽ നിന്നും മുക്തനാവാൻ താരത്തിന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന വാർത്തകൾ പ്രചരിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ ആശങ്ക നൽകിയിരുന്നു.

എന്നാൽ അതിനെല്ലാം വിരാമമിട്ട് കൊണ്ട് താരം യുഎഇയിയിൽ ടീമിനോപ്പം ചേർന്നിരിക്കുകയാണ് താരം. എന്നാൽ ലീഗിലെ ആദ്യ മത്സരങ്ങളിൽ ദിമി കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-ൽ 24 മത്സരങ്ങളിൽ നിന്ന് നേടിയ 12 ഗോളുകൾ താരം നേടിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടർച്ചയായ സീസണുകളിൽ ഐഎസ്‌എൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയപ്പോൾ അദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമായിരുന്നു.

ക്ലബിന്റെ ടോപ് സ്കോററായി സീസൺ അവസാനിപ്പിച്ചു, ഐ‌എസ്‌എൽ 2022-2023 സീസണിൽ ഗോൾഡൻ ബൂട്ട് ജേതാവായി ഉയർന്നുവന്ന ഒഡീഷ എഫ്‌സിയുടെ ഡീഗോ മൗറിസിയോയേക്കാൾ രണ്ട് ഗോളുകൾ കുറവ് മാത്രമാണ് താരം നേടിയത്.

5/5 - (1 vote)