സൗദി അറേബ്യക്കെതിരെ തോൽവി, ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ നിന്നും ഇന്ത്യ പുറത്ത്|India Vs Saudi Arabia

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി.ഹാങ്‌ഷൗവിലെ ഹുവാങ്‌ലോംഗ് സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.

രണ്ടാം പകുതിയിൽ ഖലീൽ മാറൻ നേടിയ ഇരട്ട ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. സൗദിയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.22 ആം മിനുട്ടിൽ സൗദി താരം മുസാബ് അൽ-ജുവൈർ തൊടുത്ത ഷോട്ട് കീപ്പർ ധീരജിനെ മറികടന്നെങ്കിലും ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.

25 ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് പന്ത് ലഭിച്ച മരൻ തൊടുത്ത ഷോട്ട് ധീരജ് രക്ഷപെടുത്തി. 40 ആം മിനുട്ടിൽ അൽ-ജുവൈർ എടുത്ത ഫ്രേകിക്ക് ധീരജ് സേവ് ചെയ്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 ആം മിനിറ്റിൽ നേടിയ ഗോളിൽ ഖലീൽ മാരൻ സൗദിയെ മുന്നിലെത്തിച്ചു.

57 ആം മിനുട്ടിൽ ഖലീൽ മാരൻ സൗദിയുടെ ലീഡുയർത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചിട്ടുള്ള ഖലീൽ സൗദി പ്രോ ലീഗിൽ സീനിയർ ടീമിനായി ഗോൾ നേടിയിട്ടുണ്ട്.രണ്ടാം പകുതിയിൽ ഇന്ത്യക്ക് കാര്യമായി ഗോൾവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ സാധിച്ചില്ല.

Rate this post