നമ്മുടെ ശത്രു നമ്മൾ തന്നെയാണ്.. പ്രതിഭകൾക്ക് ക്ഷാമമില്ല.. ഇതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം.. ഹർഭജൻ സിംഗ് | Indian Cricket
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ തോല്‍വി. മൂന്ന് ടെസറ്റുകള്‍ അടങ്ങിയ പരമ്പരയില്‍ സ്വന്തം മണ്ണിൽ ഇന്ത്യ മൂന്നു മത്സരങ്ങളിലും ദയനീയമായി പരാജയപെട്ടു.മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 147 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 121 റൺസിന് പുറത്തായി.
25 റൺസിന്റെ വിജയമാണ് കിവീസ് നേടിയത്.64 റണ്‍സ് നേടിയ ഋഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന സൂചന നല്‍കിയെങ്കിലും പന്ത് നിർണായക ഘട്ടത്തിൽ ഔട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. ഋഷഭ് പന്തിന് പുറമേ രണ്ടക്കം കടന്നത് രണ്ടു ബാറ്റര്‍മാര്‍ മാത്രമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (11), വാഷിങ്ടണ്‍ സുന്ദര്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.ന്യൂസിലൻഡ് സ്പിന്നർമാരെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ നന്നായി നേരിടാത്തതാണ് ഈ തോൽവിയുടെ പ്രധാന കാരണം.മുൻ താരം ഹർഭജൻ സിംഗ് വീണ്ടും സ്പിന്നിംഗ് പിച്ചുകളുടെ ആവശ്യകതയെ ചോദ്യം ചെയ്തു.
Turning pitches becoming ur own enemy #INDvsNZTEST Congratulations NZ you outplayed us. Been saying from many years . Team India needs to play on better pitches. These turning pitches making every batsman look very ordinary .
— Harbhajan Turbanator (@harbhajan_singh) November 3, 2024
സ്പിന്നര്മാര്ക്കെതിരെ എങ്ങനെ കളിക്കണമെന്നത് ഇന്ത്യന് ബാറ്റ്സ്മാന്മാര് മറന്നുവെന്ന വിമര്ശനം ഉയര് ന്നിട്ടുണ്ട്.ഇന്ത്യൻ താരങ്ങൾക്കിടയിൽ പ്രതിഭകൾക്ക് കുറവില്ലെന്ന് ഹർഭജൻ പറഞ്ഞു.സ്വന്തം മണ്ണിൽ സ്പിന്നിന് അനുകൂലമായ മൈതാനങ്ങൾ ഒരുക്കുന്ന ഇന്ത്യയെ അദ്ദേഹം വിമർശിച്ചു. ഇന്ത്യയുടെ ചരിത്ര തോൽവിയുടെ പ്രധാന കാരണവും ഇതാണ്. സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കി ഇന്ത്യ സ്വന്തം ശത്രുവായി മാറിയെന്നും പറഞ്ഞു.“സ്പിന്നിന് അനുകൂലമായ പിച്ചുകൾ ഇന്ത്യയുടെ സ്വന്തം ശത്രുവായി മാറിയിരിക്കുന്നു.അതിൽ വിജയം നേടിയ ന്യൂസിലൻഡ് ടീമിന് അഭിനന്ദനങ്ങൾ. വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്. ശരിക്കും ഇന്ത്യക്ക് നല്ല പിച്ചുകൾ വേണം.മികച്ച പിച്ചുകളിലാണ് ടീം ഇന്ത്യ കളിക്കേണ്ടത്. ഈ ടേണിംഗ് പിച്ചുകൾ ഓരോ ബാറ്റ്‌സ്‌മാനും വളരെ സാധാരണക്കാരനായി കാണപ്പെടും” ഹർഭജൻ പറഞ്ഞു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, സമീപകാലത്ത് ഇന്ത്യ സ്പിന്നിന് അനുകൂലമായ മൈതാനങ്ങൾ നിർമ്മിക്കുന്നു.സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കി ഇന്ത്യ സ്വന്തം കുഴിവ കുഴിയിൽ വീഴുകയും പരാജയം നേരിടുകയും ചെയ്യും എന്നത് ശ്രദ്ധേയമാണ്.പിച്ചുകളെ ന്യായീകരിക്കാൻ മാനേജ്‌മെൻ്റിൻ്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്കിടയിലും, വലിയ വില കൊടുക്കുന്നത് ബാറ്റർമാർക്കാണ്. ഇന്ത്യയിലെ സ്പിന്നർമാരെ നേരിടാനുള്ള സാങ്കേതികതയും കളിയും അവർക്കില്ല.തങ്ങൾ പ്രത്യേക പിച്ചുകളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തീരുമാനം ക്യൂറേറ്റർമാരുടേതാണെന്നും ഇന്ത്യൻ അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായർ മാധ്യമങ്ങളോ പറഞ്ഞിരുന്നു.