‘ഒൻപതാം നമ്പറിൽ ബാറ്റ് ചെയ്യണമെങ്കിൽ എംഎസ് ധോണി കളിക്കേണ്ടതില്ല , പകരം ഒരു ഫാസ്റ്റ് ബൗളറെ ഉൾപ്പെടുത്തൂ’ : ധോണിക്കെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ് | MS Dhoni | IPL2024
ഇതിഹാസ ഫിനിഷറായ എംഎസ് ധോണി തൻ്റെ മികച്ച ടി20 കരിയറിൽ ആദ്യമായി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം ഞായറാഴ്ച അസാധാരണമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ക്രിക്കറ്റ് പണ്ഡിതന്മാരെയും ആരാധകരെ ഒരു പോലെ അമ്പരപ്പിച്ച നീക്കമായിരുന്നു അത്. ഈ നീക്കത്തിനെതിരെ മുൻ ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.
പ്ലേയിങ് ഇലവനില്‍ നിന്ന് ധോണിയെ ഒഴിവാക്കി പകരം ഫാസ്റ്റ് ബോളറെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജിനോട് ഹര്‍ഭജന്‍ പറയുന്നത്. ധോണിയുടെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയെ അദ്ദേഹം ചോദ്യം ചെയ്തു,ഒന്‍പതാമത് ബാറ്റ് ചെയ്യാനാണ് എങ്കില്‍ ധോണി കളിക്കരുത്. ധോണിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിലും നല്ലത് ഫാസ്റ്റ് ബോളറെ കൊണ്ടുവരുന്നതാണ്. തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണ് ധോണി. അങ്ങനെയൊരാള്‍ ബാറ്റിങ്ങിന് ഇറങ്ങാതെ ടീമിനെ പ്രയാസപ്പെടുത്താന്‍ പാടില്ല, ഹര്‍ഭജന്‍ സിങ് പറഞ്ഞു.
“ധോനിയെപ്പോലെ ഷാർദുൽ താക്കൂറിന് ഒരിക്കലും ഷോട്ടുകൾ അടിക്കാൻ കഴിയില്ല, എന്തുകൊണ്ടാണ് ധോണി ഈ തെറ്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.”അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കില്ല, അദ്ദേഹത്തെ തരംതാഴ്ത്താനുള്ള ഈ തീരുമാനം മറ്റാരോ എടുത്തതാണെന്ന് അംഗീകരിക്കാൻ ഞാൻ തയ്യാറല്ല” ഹർഭജൻ പറഞ്ഞു.ചെന്നൈക്ക് റണ്‍സ് വേഗത്തില്‍ കണ്ടെത്തേണ്ട സമയമായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളില്‍ ധോണിക്കതിന് സാധിച്ചിരുന്നു. എന്നാല്‍ ഇതുപോലൊരു പ്രധാനപ്പെട്ട മല്‍സരത്തില്‍ ധോണി പിന്നോട്ട് മാറി എന്നത് ഞെട്ടിപ്പിക്കുന്നതാണ് എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റെടുത്തപ്പോള്‍ 26 പന്തില്‍ 43 റണ്‍സ് നേടി ചെന്നൈയുടെ ടോപ് സ്കോററായ ജഡേജ പന്തെടുത്തപ്പോള്‍ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
ജഡേജയെക്കൂടാതെ ഡാരില്‍ മിച്ചല്‍ (19 പന്തില്‍ 30), റുതുരാജ് ഗെയ്‌ക്‌വാദ് (21 പന്തില്‍ 32) എന്നിവരാണ് ടീമിന് നിര്‍ണായക സംഭാവന നല്‍കിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ ചെന്നൈക്കായി. 11 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് അവർക്കുള്ളത് . തോല്‍വി പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. 10 മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് പഞ്ചാബ്.