‘ഐപിഎല്ലിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സില്‍ പ്രയാസപ്പെട്ട ഹാർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും പിന്തുണച്ചത് രോഹിത് ശർമയാണ്’ : പാർഥിവ് പട്ടേൽ | IPL 2024

ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യൻസിൽ തങ്ങളുടെ ഐപിഎൽ മത്സരങ്ങളുടെ ആദ്യഘട്ടത്തിൽ കഷ്ടപ്പെടുമ്പോൾ രോഹിത് ശർമ്മയുടെ പൂർണ പിന്തുണ ലഭിച്ചിരുന്നുവെന്ന് മുൻ താരം പാർഥിവ് പട്ടേൽ പറഞ്ഞു.രോഹിതിൻ്റെ നേതൃത്വത്തെ സിഎസ്‌കെ താരമായ എംഎസ് ധോണിയുമായി പാർഥിവ് താരതമ്യപ്പെടുത്തി.

മുംബൈ താരം ഒരിക്കലും “അബദ്ധം വരുത്തിയിട്ടില്ല”, അതേസമയം ചെന്നൈ ക്യാപ്റ്റൻ തൻ്റെ നീണ്ട ഐപിഎല്ലിൽ ചില അവസരങ്ങളിൽ പിഴവ് വരുത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ” രോഹിത് തൻ്റെ കളിക്കാരെ പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമായി ഞാൻ കരുതുന്നത്. ഇതിന് മികച്ച ഉദാഹരണങ്ങളാണ് ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും. 2014 ലാണ് ബുംറ മുംബൈയിൽ എത്തുന്നത്.2015 ആയപ്പോഴേക്കും അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതായിരുന്നില്ല,” പാർഥിവ് ജിയോയോട് പറഞ്ഞു.

“സീസണിൻ്റെ പകുതിക്ക് ശേഷം അവനെ തിരിച്ചയക്കുന്നതിനെക്കുറിച്ച് അവർ ആലോചിച്ചു. എന്നാൽ രോഹിത് ശർമ്മ താരത്തിൽ കഴിവിൽ വിശ്വസിച്ചു, 2016 മുതൽ അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതായിരുന്നു,” 25 ടെസ്റ്റുകൾ കളിച്ച മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂട്ടിച്ചേർത്തു.2014-ൽ എംഐ സെറ്റപ്പിൽ എത്തിയ ബുംറ മൂന്ന് ഫോർമാറ്റുകളിലും രാജ്യത്തിൻ്റെ ഗോ-ടു പേസറായി മാറുകയും ഐപിഎല്ലിൽ മുംബൈയുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.”ബുംറയ്‌ക്ക് സമാനമാണ് ഹാര്‍ദിക്കിന്‍റേയും കാര്യങ്ങള്‍. 2015-ലാണ് ഹാര്‍ദിക് മുംബൈയിലേക്ക് എത്തുന്നത്. അവന്‍റെ 2016 സീസൺ മികച്ചതായിരുന്നില്ല. പക്ഷേ, മുംബൈയില്‍ രോഹിത് അവനെ ചേര്‍ത്തുനിര്‍ത്തി. അതിനുശേഷമാണ് പാണ്ഡ്യ ഇന്നത്തെ പാണ്ഡ്യയാവുന്നത്” പട്ടേൽ കൂട്ടിച്ചേർത്തു.

2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച പാണ്ഡ്യ ഇപ്പോൾ രോഹിത്തിന് പകരമായി എംഐ ക്യാപ്റ്റനായി തിരിച്ചെത്തിയിരിക്കുകയാണ്. ഇതില്‍ ആരാധകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ടീമിന് അകത്തുനിന്ന് തന്നെ അതൃപ്‌തി പരസ്യമായിരുന്നു.ടീമിന്‍റെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് എല്ലാവരും യോജിച്ച് എടുത്ത തീരുമാനമാണ് ക്യാപ്റ്റന്‍സി മാറ്റമെന്നായിരുന്നു നേരത്തെ മാനേജ്‌മെന്‍റ് അറിയിച്ചിരുന്നത്.

Rate this post