രണ്ടാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് ഉത്തരവാദി ഹാർദിക് പാണ്ഡ്യയാണ്

വിൻഡിസിനെതിരായ രണ്ടാം ട്വന്റി20യിൽ പരാജയം നേരിട്ട് ഇന്ത്യ. ആദ്യ മത്സരത്തിൽ 4 റൺസിന്റെ പരാജയം നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 2 വിക്കറ്റുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ സൂപ്പർതാരം നിക്കോളാസ് പൂരന്റെ ബാറ്റിംഗ് മികവലായിരുന്നു കരീബിയൻ പട വിജയം കണ്ടത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ഞെട്ടൽ തന്നെയാണ് ഈ പരാജയം ഉണ്ടാക്കിയിരിക്കുന്നത്.

2024 ട്വന്റി20 ലോകകപ്പിനായി യുവനിരയെ പരീക്ഷിക്കുന്ന ഇന്ത്യയ്ക്കേറ്റ തിരിച്ചടി തന്നെയാണ് ഈ ദയനീയ പരാജയം.ടോസ് നേടിയ ഇന്ത്യ നിർണായകമായ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യ 152 എന്ന സ്കോറിൽ എത്തുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസിനെ ആദ്യ ഓവറിൽ തന്നെ ഹർദിക് പാണ്ഡ്യ ഞെട്ടിച്ചു. വിൻഡിസിന്റെ രണ്ട് വിക്കറ്റുകളാണ് പാണ്ഡ്യ ആദ്യ ഓവറിൽ സ്വന്തമാക്കിയത്. ഒരു രക്ഷാപ്രവർത്തനത്തിലുപരി വെ ടി ക്കെട്ട് ബാറ്റിംഗിന്റെ പ്രദർശനം തന്നെയാണ് കാണാൻ സാധിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

ഇതോടെ മത്സരം ഇന്ത്യയുടെ കയ്യിൽ നിന്ന് വഴുതി പോയി.പവൽ പുറത്തായ ശേഷമെത്തിയ ഹെറ്റ്മയറും(22) ഇന്ത്യൻ ബോളർമാർക്ക് മേൽ അടിച്ചു തൂക്കിയപ്പോൾ വിൻഡീസ് അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.മത്സരത്തിൽ 40 പന്തുകൾ നേരിട്ട പൂരൻ 67 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ പൂരൻ പുറത്തായ ശേഷം ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. 4 റൺസിനിടയിൽ 4 വിക്കറ്റുകൾ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്. ഈ സമയത്ത് ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു. പക്ഷേ ഒമ്പതാം വിക്കറ്റിൽ അൾസരി ജോസഫും(10) അഖിൽ ഹുസൈനും(16) ക്രീസിൽ ഉറച്ചതോടെ വിൻഡിസ് വിജയം നേടുകയായിരുന്നു.

മത്സരത്തിലെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ഹർദിക് പാണ്ട്യക്ക് ക്യാപ്റ്റന്സിയുടെ പേരിൽ വലിയ വിമര്ശനമാണ് നേരിടുന്നത് ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്ന യുസ്‌വേന്ദ്ര ചാഹലിന് നാലാം ഓവർ നൽകാത്തതിന് ഹാർദിക് പാണ്ഡ്യ വലിയ വിമർശനം നേരിടുന്നത്.ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്ന ചാഹൽ മത്സരത്തിൽ മൂന്ന് ഓവർ മാത്രമാണ് എറിഞ്ഞത്.ചാഹലിനെ ബൗളിങ്ങിൽ നിന്നും മാറ്റിനിർത്തിയതിനെതിരെ മുൻ ഇന്ത്യൻ കളിക്കാരും ആരാധകരും ഹാർദിക്കിനെതിരെ ആഞ്ഞടിച്ചു.

വിൻഡീസ് അനായാസം ജയം തോന്നുമെന്ന ഘട്ടത്തിലാണ് ജേസൺ ഹോൾഡർ (0), ഷിംറോൺ ഹെറ്റ്‌മയർ (22) എന്നിവരെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു. വിൻഡീസിന് ജയിക്കാൻ 24 റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, ഹാർദിക് പാണ്ഡ്യ ചാഹലിനെ പന്തേൽപ്പിക്കും എന്ന് വിചാരിച്ചെങ്കിലും പേസർമാരായ അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ എന്നിവരാണ് വന്നത്.അക്സർ പട്ടേലിന് ഒരു ഓവർ പോലും നൽകിയില്ല.ഒടുവിൽ, അകേൽ ഹൊസൈനും അൽസാരി ജോസഫും പുറത്താകാതെ നിന്നു, 7 പന്തുകൾ ശേഷിക്കെ വെസ്റ്റ് ഇൻഡീസിനെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്റെ നായകത്വത്തിൽ അനാവശ്യ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.പ്രധാനമായും ലെഗ് സ്പിൻ ജോഡികളായ ചാഹലിന്റെയും രവി ബിഷ്‌ണോയിയുടെയും മികവിലാണ് ഇന്ത്യ വിക്കറ്റുകളുടെ ബാഹുല്യത്തോടെ കളിയിലേക്ക് തിരിച്ചെത്തിയത്, പക്ഷേ ചേസിന്റെ പിൻബലത്തിൽ പേസർമാർ അത് ബാക്കപ്പ് ചെയ്തില്ല. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്നത്.

Rate this post