‘സിഎസ്‌കെക്ക് സ്റ്റമ്പിന് പിന്നിൽ എംഎസ് ധോണി ഉണ്ടായിരുന്നു’ : മുംബൈയുടെ 20-റൺ തോൽവിയെക്കുറിച്ച് ഹാർദിക് പാണ്ഡ്യ | IPL2024

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 20 റൺസിന്റെ തോല്‍വി വഴങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. 207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ ഒതുങ്ങി.സെഞ്ച്വറിയുമായി രോഹിത് ശർമ നടത്തിയ ഒറ്റയാൾ പോരാട്ടം വിഫലമാവുകയും ചെയ്തു.

നാലോവറിൽ 28 റൺസ് വഴങ്ങി നാല് ബാറ്റർമാരെ മടക്കിയ മതീഷ പതിരാനയാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. മുംബൈക്കായി അവസാനം വരെ പൊരുതിയ രോഹിത് 63 പന്തിൽ അഞ്ച് സിക്സും 11 ഫോറുമടക്കം 105 റൺസുമായി പുറത്താകാതെനിന്നു. മത്സരത്തിന് ശേഷം സംസാരിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എംഎസ് ധോണിയുടെ സ്റ്റമ്പിന് പിന്നിലെ മാർഗ്ഗനിർദ്ദേശമാണ് സിഎസ്‌കെയെ അവരുടെ പദ്ധതികൾ പൂർണതയിലേക്ക് നയിക്കാൻ സഹായിച്ചതെന്ന് അഭിപ്രായപ്പെട്ടു.

“തീർച്ചയായും 207 ചെസ് ചെയ്ത് നേടാനാവുമെന്നു ഞങ്ങൾ കരുതി.അവർ നന്നായി ബൗൾ ചെയ്തു. അവസാനം പതിരണ ആയിരുന്നു വ്യത്യാസം. മധ്യ ഓവറുകളിൽ അദ്ദേഹം റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റുകൾ വീഴ്ത്തി.CSK അവരുടെ പ്ലാനുകളിൽ മിടുക്കന്മാരായിരുന്നു, നീളമുള്ള ബൗണ്ടറി നന്നായി ഉപയോഗിച്ചു” പാണ്ട്യ പറഞ്ഞു.കൂടാതെ എംഎസ് ധോണിയുടെ മാർഗനിർദേശവും സ്റ്റമ്പിന് പിന്നിലെ സാന്നിധ്യവും സിഎസ്‌കെയെ അവരുടെ പദ്ധതികളിൽ വിജയിക്കാൻ സഹായിച്ചതായി പാണ്ഡ്യ സമ്മതിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഹാര്‍ദിക് പാണ്ഡ്യ അമ്പേ പരാജയപ്പെട്ടെന്നും കെവിൻ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ പ്ലാൻ എ മാത്രമായിരുന്നു ഹാര്‍ദിക്കിന്‍റെ കൈവശമുണ്ടായിരുന്നത്. പേസര്‍മാര്‍ റണ്‍സ് വഴങ്ങിയപ്പോള്‍ സ്‌പിന്നര്‍മാര്‍ക്ക് പന്തേല്‍പ്പിക്കാൻ പോലും ഹാര്‍ദിക് തയ്യാറായില്ലെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.