‘എന്‍റെ ചുമലില്‍ പിടിക്കാന്‍ അദ്ദേഹത്തിന്‍റെ ഒരു കൈ എപ്പോഴുമുണ്ടാകുമെന്ന് എനിക്കറിയാം’ : രോഹിത് ശർമയെക്കുറിച്ച് ഹർദിക് പാണ്ട്യ | IPL 2024

അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഈ തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായി തീരുകയും ചെയ്തിരുന്നു. ഇക്കാരണം കൊണ്ട് തന്നെ പുതിയ സീസണിന് മുമ്പായി ശരിക്കും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് മുംബൈ കടന്നു പോയി കൊണ്ടിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം നേടിയ പാണ്ട്യ മുംബൈയിലും അത് ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.അടുത്തിടെ നടന്ന പ്രീ-സീസൺ വാർത്താസമ്മേളനത്തിൽ പാണ്ഡ്യ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അഭിസംബോധന ചെയ്തു.ക്യാപ്റ്റനായി നിയമിക്കുന്നത് രോഹിതുമായുള്ള തൻ്റെ ബന്ധത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്ന് ചോദിച്ചിരുന്നു.

” തന്നെ സഹായിക്കാൻ രോഹിത് ഉണ്ടാകുമെന്നും തൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ താൻ ശ്രമിക്കുമെന്നു ഹൃദയസ്പർശിയായ മറുപടിയാണ് മുംബൈ ക്യാപ്റ്റൻ നൽകിയത്.രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്നതില്‍ അസ്വാഭാവികയൊന്നുമില്ലെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. സഹായിക്കാന്‍ രോഹിത് എപ്പോഴും കൂടെയുണ്ടാവുമെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ രോഹിത്തിനോട് ചോദിക്കുമെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.

ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് രോഹിത് ശര്‍മയോട് ഇതേവരെ സംസാരിച്ചിട്ടില്ലെന്നും രോഹിത് നിരന്തരം യാത്രകളിലായിരുന്നു. അതിനാല്‍ തന്നെ അധികം സമയം ലഭിച്ചിട്ടില്ല. മുംബൈ ക്യാമ്പിലേക്ക് അദ്ദേഹം വന്നാല്‍ കൂടുതല്‍ സംസാരിക്കും എന്നായിരുന്നു പുതിയ മുംബൈ നായകന്‍ പറഞ്ഞത്.”എനിക്ക് കീഴില്‍ അദ്ദേഹം കളിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല,അത് ടീമിനകത്ത് യാതൊരു വ്യത്യാസവും വരുത്തില്ല. സത്യം പറഞ്ഞാല്‍ അത് പുതിയൊരു അനുഭവമായിരിക്കും. കാരണം, എന്‍റെ കരിയറില്‍ എല്ലായ്പ്പോഴും ഞാന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്ന എന്‍റെ ചുമലില്‍ പിടിക്കാന്‍ അദ്ദേഹത്തിന്‍റെ ഒരു കൈ എപ്പോഴുമുണ്ടാകുമെന്ന് എനിക്കറിയാം” ഹർദിക് പറഞ്ഞു.

ഐപിഎൽ 2015ൽ എംഐക്ക് വേണ്ടി കളിച്ചാണ് പാണ്ഡ്യ തൻ്റെ അരങ്ങേറ്റം കുറിച്ചത്. ഓൾറൗണ്ടർ തൻ്റെ ടീമിൻ്റെ നാല് ഐപിഎൽ വിജയങ്ങളുടെ ഭാഗമായിരുന്നു, എന്നാൽ 2022 ലെ മെഗാ ലേലത്തിന് മുമ്പായി ടീമിൽ നിന്ന് പുറത്ത് പോയി.2022 സീസണിൽ ഗുജറാത്ത് ടൈറ്റൻസിൽ എത്തുകയും അരങ്ങേറ്റ സീസണിൽ തന്നെ ചരിത്ര വിജയത്തിലേക്ക് നയിച്ചു. 2023- ലും അവരെ ഫൈനലിലേക്ക് നയിച്ചെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ പരാജയപെട്ടു.

Rate this post