ബ്ലാക്ക് മാജിക് !! മന്ത്രം ചൊല്ലി വിക്കറ്റ് വീഴ്ത്തി ഹർദിക് പാണ്ട്യ |World Cup 2023

ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 191 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍. 42.5 ഓവറില്‍ പാകിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹുമ്മദ് റിസ്‌വാന്‍ 49 റണ്‍സ് നേടി. ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ച് നിന്നത്.

മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതം നേടി.ഓപ്പണർ അബ്ദുള്ള ഷെഫീക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നൽകുകയായിരുന്നു.തുടർന്ന്, മറ്റൊരു ഓപ്പണർ ആയ ഇമാം ഉൽ ഹഖിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ പാക്കിസ്ഥാനെ കുരുക്കിലാക്കി. ഇന്നിംഗ്സിന്റെ 13-ാം ഓവറിലാണ് ഇമാം ഉൽ ഹഖിനെ ഹാർദിക് പുറത്താക്കിയത്. ഹാർദിക്കിന്റെ ബോൾ ഇമാം ഉൽ ഹഖിന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിൽ എത്തുകയായിരുന്നു.

അതേസമയം ഈ ബോളിന് തൊട്ട് മുൻപ് ഹാർദിക് ചെയ്ത ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.ഹാർദിക് എറിഞ്ഞ ഓവറിലെ രണ്ടാമത്തെ ഡെലിവറി ഇമാം ഉൽ ഹഖ് ബൗണ്ടറി നേടിയിരുന്നു. തുടർന്ന്, തന്റെ അടുത്ത പന്ത് എറിയാൻ എത്തിയ ഹാർദിക്, അതിന് മുൻപ് ബോൾ തന്റെ കൈകളിൽ കൂട്ടിപ്പിടിച്ച് എന്തോ മന്ത്രിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിച്ചു.അത് എന്തുതന്നെയായാലും ആ ഡെലിവറിയിൽ അദ്ദേഹത്തിന് വിക്കറ്റ് ലഭിച്ചതോടെ, സംഭവം വൈറലായി മാറി.

ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടിച്ചാണ് ഇമാം ഉല്‍ ഹഖ് പുറത്തായത്. 38 പന്തില്‍ 36 റണ്‍സാണ് സമ്പാദ്യം. അതിനു ശേഷം ബാബറിനൊപ്പം ചേര്‍ന്ന് റിസ്വാന്‍പാക് ഇന്നിങ്‌സില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു.58 പന്തില്‍ 50 റണ്‍സ് നേടിയ ബാബര്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി.49 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെ ബുമ്ര മടക്കി. വാലറ്റത്തിനെ ഇന്ത്യൻ ബൗളർമാർ ചുരുട്ടി കൂട്ടി.അതോടെ പാകിസ്ഥാൻ 191 റൺസിന്‌ പുറത്തായി.

Rate this post