ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയില്ലെങ്കിൽ മുംബൈ ഇന്ത്യൻസിലേക്കുള്ള നീക്കത്തിൽ അർത്ഥമില്ലെന്ന് ആകാശ് ചോപ്ര | ഐപിഎൽ 2024 | Hardik Pandya
ഗുജറാത്ത് ടൈറ്റൻസിൽ രണ്ട് വർഷം കളിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ തന്റെ മുൻ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് ഒരു സെൻസേഷണൽ നീക്കം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.2022ൽ ടൈറ്റൻസിന്റെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ സീസണിൽ തന്നെ ഹാർദിക് ഐപിഎൽ ട്രോഫി നേടിയിരുന്നു.
2023ൽ അദ്ദേഹം ടീമിനെ ഫൈനലിലെത്തിച്ചു, അതിൽ അവർ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റു.ഹാർദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നൽകും.എന്നാല്‍ ഇത്രയും ഭീമമായ തുകയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിക്കണമെങ്കില്‍ താരങ്ങളെ റിലീസ് ചെയ്യാതെ മറ്റ് വഴികള്‍ മുംബൈ ഇന്ത്യന്‍സിന് മുന്നിലില്ല. എന്നാൽ നായകസ്ഥാനം ലഭിച്ചില്ലെങ്കിൽ ഓൾറൗണ്ടർ മുംബൈ ഇന്ത്യൻസിലേക്ക് പോകുന്നതിൽ അർത്ഥമില്ലെന്ന് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
“ഹാർദിക് മുംബൈയിലേക്ക് നീങ്ങുകയാണെന്ന് ഒരു കിംവദന്തി പ്രചരിക്കുന്നുണ്ട്, സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അദ്ദേഹത്തിന്റെ കീഴിൽ ഗുജറാത്ത് ഒരു തവണ വിജയിക്കുകയും ഒരിക്കൽ ഫൈനലിൽ എത്തുകയും ചെയ്തു. പാണ്ട്യ പോയാൽ മുംബൈയുടെ ക്യാപ്റ്റൻ ആക്കുമോ? ക്യാപ്റ്റനാക്കിയില്ലെങ്കിൽ നിങ്ങൾ എന്തിന് പോകണം ? ” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Aakash Chopra expresses his opinion on Hardik Pandya moving back to Mumbai Indians.#HardikPandya #MumbaiIndians #MI #GujaratTitans #GT #IPL #IPL2024 #CricketTwitter pic.twitter.com/eD0Eg0b23F
— InsideSport (@InsideSportIND) November 25, 2023
“ഈ കഥയുടെ അവസാനമോ തുടക്കമോ ഞാൻ ശരിയായി കേട്ടിട്ടില്ല, അതിനാൽ എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നതിനാൽ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്.തീയില്ലാതെ പുകയില്ല, ഹാർദിക് പോകുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും, രോഹിത് ശർമ്മ ജിടിയിലേക്ക് പോകുമോ? അതൊരു സാധ്യതയാണോ – എനിക്കറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
#AakashChopra said that it does not make any sense for #HardikPandya to go to #MumbaiIndians if he does not get captaincy.#IPLTrade https://t.co/whoAOZgxxz
— Times Now Sports (@timesnowsports) November 25, 2023
”ടീം വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഒരാളെ തടഞ്ഞുനിർത്തുന്നതിൽ അർത്ഥമില്ല… ആ കൈമാറ്റത്തിൽ നിന്ന് പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പിന്നീടുള്ള ലക്ഷ്യം” ചോപ്ര കൂട്ടിച്ചേർത്തു.നിലവിൽ പരിക്കേറ്റ പാണ്ഡ്യ ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്പരയിൽ കളിക്കുന്നില്ല. ഇന്ത്യയുടെ ലോകകപ്പ് 2023 ലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തന്റെ ആദ്യ ഓവർ എറിയുന്നതിനിടെ പാണ്ഡ്യക്ക് പരിക്കേൽക്കുന്നത്.