അഫ്ഗാനിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യൻ ആരാധകരോട് നന്ദി പറഞ്ഞ് ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി |World Cup 2023

ലോകകപ്പിലെ മിന്നുന്ന പ്രകടനം തുടർന്ന് കൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ.പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെും പരാജയപ്പെടുത്തി അഫ്ഗാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്.

ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ അഫ്ഗാന്‍ മൂന്ന് വിജയം നേടുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് എന്ന ലക്ഷ്യം അഫ്ഗാന്‍ മറികടന്നു.റഹ്മത് ഷായുടെയും ഹഷ്മതല്ലുല്ല ഷാഹിദിയുടെയും അസ്മതുല്ല ഒമര്‍സായുടെയും അര്‍ധ സെഞ്ച്വറികളാണ് അഫ്ഗാന്‍ ജയത്തിന് കരുത്തായത്. ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യൻ ആരാധകർക്ക് അഫ്ഗാനിസ്ഥാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദി നന്ദി പറഞ്ഞു.”എല്ലാ അഫ്ഗാനിസ്ഥാൻ പിന്തുണക്കാരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യൻ ആരാധകരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു ” ഷാഹിദി പറഞ്ഞു.

”ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനം മാത്രം, ഏറെ സന്തോഷവും. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായി. ഏത് വിജയലക്ഷ്യവും പിന്തുടരാനാകുമെന്ന ആത്മവിശ്വാസം കഴിഞ്ഞ മത്സരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി” അദ്ദേഹം കൂട്ടിച്ചേർത്തു.സ്പിന്നർ റാഷിദ് ഖാനെ ലോകത്തിലെ ഏറ്റവും മികച്ചവൻ എന്നാണ് ഷാഹിദി വിശേഷിപ്പിച്ചത്.“റാഷിദ് ഖാൻ ഒരു പ്രത്യേക കളിക്കാരനും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുമാണ്. ടീമിനെ എപ്പോഴും പോസിറ്റീവായി നിലനിര്‍ത്താന്‍ അവനാവുന്നുണ്ട്” ക്യാപ്റ്റൻ പറഞ്ഞു.

ആദ്യ ഇന്നിംഗ്‌സിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ 49.3 ഓവറിൽ 241 റൺസിന് പുറത്താക്കി. പേസർ ഫസൽഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ഷാഹിദി, അസ്മത്തുള്ള ഒമർസായി, റഹ്മത്ത് ഷാ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ അഫ്ഗാൻ 7 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.ഈ വിജയത്തോടെ, അഫ്ഗാനിസ്ഥാൻ ലോകകപ്പ് 2023 പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, 1992 ചാമ്പ്യന്മാരായ പാകിസ്ഥാൻ, 1996 ലെ ജേതാക്കൾ ശ്രീലങ്ക എന്നിവരെയാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്.നവംബർ 3 ന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാൻ നെതർലൻഡ്‌സിനെ നേരിടും.

2.5/5 - (4 votes)