സഞ്ജു സാംസണിൻ്റെയും ദീപക് ഹൂഡയുടെയും ടി20 റെക്കോർഡ് തകർത്ത് നെതർലൻഡ്‌സ് ബാറ്റർമാർ | Sanju Samson

ട്വൻ്റി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ കൂട്ടുകെട്ടുകൾ സൃഷ്ടിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് കാരണം ബാറ്റർമാർ എപ്പോഴും വേഗത്തിൽ റൺസ് നേടാനുള്ള തിരക്കിലായിരിക്കും ഈ പ്രക്രിയയിൽ അവരുടെ വിക്കറ്റും നഷ്ടപ്പെടാം. എന്നാൽ ചില അവസരങ്ങളിൽ ബാറ്റർമാർ വമ്പൻ കൂട്ടുകെട്ടുകൾ പടുത്തുയർത്തുന്നതും കാണാൻ സാധിക്കും.

നേപ്പാളിലെ കീർത്തിപൂരിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ഇൻ്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നെതർലൻഡ്‌സ് ബാറ്റ്‌സ്മാൻമാരായ മൈക്കൽ ലെവിറ്റും സൈബ്രാൻഡ് എംഗൽബ്രെക്റ്റും ലോക റെക്കോർഡ് സൃഷ്‌ടിച്ച കൂട്ട്കെട്ട് പടുത്തുയർത്തിയിരിക്കുകയാണ്. നമീബിയയ്‌ക്കെതിരെ ഇരുവരും ചേർന്ന് 193 റൺസ് കൂട്ടിച്ചേർത്തു, ഇത് പുരുഷ ടി20 ഐ ക്രിക്കറ്റിലെ രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. കഴിഞ്ഞ വർഷം ഇറ്റലിക്കെതിരെ 183 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ സ്‌കോട്ട്‌ലൻഡിൻ്റെ ബി മക്‌മുള്ളൻ, ഒ ഹെയർസ് എന്നിവരെയാണ് അവർ മറികടന്നത്. ഇത് മാത്രമല്ല രണ്ട് വർഷങ്ങൾക്ക് മുമ്പ് അയർലൻഡിനെതിരെ 176 റൺസ് കൂട്ടുകെട്ട് നേടിയ ഇന്ത്യയുടെ സഞ്ജു സാംസണെയും ദീപക് ഹൂഡയെയും ലെവിറ്റ്, എംഗൽബ്രെക്റ്റ് സഖ്യം മറികടന്നു.

ബംഗ്ലാദേശിനെതിരെ രണ്ടാം വിക്കറ്റിൽ 168 റൺസ് കൂട്ടിച്ചേർത്ത റിലീ റോസോയും ക്വിൻ്റൺ ഡി കോക്കും ഈ പട്ടികയിൽ അടുത്ത സ്ഥാനത്ത് വരും.നാല് വർഷം മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 167 റൺസ് കൂട്ടിച്ചേർത്ത ജോസ് ബട്ട്‌ലറും ഡേവിഡ് മലനും അഞ്ചാമത്തെ ഉയർന്ന കൂട്ടുകെട്ട് രേഖപ്പെടുത്തി. ഇരുവരും ചേർന്ന് 20 ഓവറിൽ നെതർലൻഡ്‌സിനെ 247 റൺസിലേക്ക് നയിച്ചു.വെറും 62 പന്തിൽ 11 ഫോറും 10 സിക്സും സഹിതം 135 റൺസാണ് ലെവിറ്റ് അടിച്ചുകൂട്ടിയത്.

40 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 75 റൺസ് നേടിയ എംഗൽബ്രെക്റ്റ് ഈ ഫോർമാറ്റിൽ നെതർലൻഡ്‌സിൻ്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് നേടിയത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ, മത്സരത്തിൽ 59 റൺസിന് പരാജയപ്പെട്ടു.

Rate this post