ബംഗ്ലാദേശിനെതിരായ വിജയത്തിന് ശേഷം ലോകകപ്പിന്റെ സെമിഫൈനലിന് യോഗ്യത നേടാൻ പാകിസ്ഥാന് കഴിയുമോ? |World Cup 2023

ലോകകപ്പിൽ ഇന്ന്നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന്റെ വിജയം നേടിയ പാകിസ്ഥാൻ അവരുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. 7 കളികളിൽ 3 ജയത്തോടെ പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നത്തെ ജയത്തോടെ ബാബർ അസമിനും കൂട്ടർക്കും എങ്ങനെ സെമിഫൈനലിലെത്താനാകും എന്ന് പരിശോധിക്കാം.

ഇനി രണ്ടു മത്സരങ്ങളാണ് പാകിസ്താന് അവശേഷിക്കുന്നത്. നെതർലൻഡ്‌സിനും ശ്രീലങ്കയ്‌ക്കുമെതിരെ രണ്ട് ഉജ്ജ്വല വിജയങ്ങളോടെ തുടങ്ങിയ പാക്കിസ്ഥാൻ തുടർച്ചയായ നാല് തോൽവികൾ വഴങ്ങിയിരുന്നു. ബംഗ്ലാദേശിനെതിരായ വിജയത്തിന് ശേഷം പാകിസ്ഥാൻ ആറ് പോയിന്റുമായി അഫ്ഗാനിസ്ഥാനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. 10 പോയിന്റിലെത്താൻ ഇനി ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്.

ന്യൂസിലൻഡിനെയും ഇംഗ്ലണ്ടിനെയും പാകിസ്ഥാൻ തോൽപിക്കണം.ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഓസ്‌ട്രേലിയയെ പരാജയപെടുത്തണം.ന്യൂസിലൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തണം ,ഇന്ത്യ നെതർലൻഡിനെ പരാജയപ്പെടുത്തണം. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തണം.ഇന്ത്യയോ ബംഗ്ലാദേശോ ശ്രീലങ്കയെ തോൽപ്പിക്കണം. ഇങ്ങനെയെല്ലാം സംഭവിച്ചാൽ പാകിസ്ഥാൻ ലോകകപ്പിന്റെ അവസാന നാലിലേക്ക് യോഗ്യത നേടും.

ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഫ്, ഫഖര്‍ സമന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയം അനായാസമാക്കിയത്. അബ്ദുല്ല ഷഫീഖ് 69 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ ഫഖര്‍ സമാന്‍ 74 പന്തില്‍ 81 റണ്‍സ് നേടി ടോപ്പ് സ്‌കോറര്‍ ആയി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 45.1 ഓവറില്‍ 204 റണ്‍സിന് പുറത്താക്കി.ലിട്ടണ്‍ ദാസ് 64 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്തു.ഷാക്കിബ് 64 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. 30 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാസും ഭേദപ്പെട്ട പ്രകടനം നടത്തി.

Rate this post