ഇമ്പാക്ട് പ്ലെയറെ എങ്ങനെ ഉപയോഗിക്കണം ? : ബുദ്ധിപൂർവമായ നീക്കവുമായി രാജസ്ഥാൻ റോയൽസ് | IPL2024

ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ, അതിന് ഒരൊറ്റ ഉത്തരമേ പറയാൻ ഉള്ളൂ, സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ഇതുവരെ കളിച്ച നാലിൽ നാല് കളികളും മനോഹരമായി ജയിച്ച രാജസ്ഥാൻ റോയൽസ് ടീം നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

ബാറ്റിംഗ്, ബൌളിംഗ്, ഫീൽഡിങ് അടക്കം എല്ലായിടത്തും സഞ്ചു സാംസൺ റോയൽസ് ടീം കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം തന്നെയാണ്. ടീമിന്റെ ഈ മികവിനും ഒപ്പം തന്നെ ശ്രദ്ധേയമായി മാറുന്ന ഒരു കാര്യംമാണ് രാജസ്ഥാൻ റോയൽസ് ടീമിന്റെ ഇമ്പാക്ട് പ്ലയെർ ഉപയോഗ രീതി. മറ്റുള്ള ടീമുകളിൽ നിന്നും വ്യത്യസ്തമായി ഐഡിയ യൂസ് ചെയ്തു കൊണ്ടാണ് രാജസ്ഥാൻ റോയൽസ് ടീം ഇമ്പാക്ട് താരത്തെ സെലക്ട് ചെയ്യുന്നത്.

ഐപിൽ നിയമ പ്രകാരം പ്ലേയിങ് ഇലവനില്‍ നാല് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം എന്നിരിക്കെ രാജസ്ഥാന്‍ റോയൽസ് ടീം എല്ലാവിധ കളികളിലും തന്നെ മൂന്ന് മാത്രം താരങ്ങളെയാണ് പ്ലായിങ് ഇലവനിൽ ഉൾപെടുത്താറുള്ളത്. ഇതൊരു ബുദ്ധി തന്നെയാണ്.ഇംപാക്ട് പ്ലേയര്‍ റൂള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് റോയൽസ് ടീമിന്റെ ഈ പ്ലാൻ എന്നത് വ്യക്തം.

റോയൽസ് ടീം ആദ്യം ബാറ്റ് ചെയ്താലും ആദ്യം ബൌളിംഗ് ചെയ്താലും മെയിൻ ടീമിൽ ബട്ട്ലർ, ഹെറ്റ്മയർ, ബോൾട് എന്നിങ്ങനെ മൂന്ന് വിദേശ താരങ്ങൾ ഉണ്ടാകും.ഇംപാക്ട് പ്ലേയര്‍ സബ്സ്റ്റിറ്റ്യൂഷന്‍ ലിസ്റ്റില്‍ റോവ്മാന്‍ പവലും ബര്‍ഗറും പിന്നെ ഉണ്ടാകും. എന്താണ് റോയൽസ് ഇങ്ങനെ ചെയ്യുന്നതിൽ കൂടി ഉദ്ദേശിക്കുന്നത് എന്ന് വെച്ചാൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഒരുപക്ഷെ ബാറ്റിംഗ് തകർച്ച നേരിട്ടാൽ എക്സ്ട്രാ സേഫ് ബാറ്റിംഗ് ഓപ്ഷനായി ഇമ്പാക്ട് പ്ലെയർ ലിസ്റ്റിൽ നിന്നും പവൽ ഇറങ്ങും. അഥവാ ബാറ്റിങ് പ്രശ്നം ഇല്ലാതെ തീർന്നാൽ ബൌളിംഗ് സമയം ബർഗർ സേവനം ഉപയോഗിക്കും.

4/5 - (1 vote)