‘ആരാധകർ ഗോൾ നേടുന്നത് ഞാൻ കണ്ടിട്ടില്ല, ഞങ്ങൾ തോറ്റത് കേരള ബ്ലാസ്റ്റേഴ്സിനോട്, അല്ലാതെ ആരാധകരോടല്ല’ : ബംഗളുരു പരിശീലകൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്‍റെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 52-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനു വേണ്ടി നായകൻ അഡ്രിയൻ ലൂണയാണ് 69-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയത്. 88-ാം മിനിറ്റിൽ കർടിസ് മെയ്നാണ് ബംഗളൂരുവിനു വേണ്ടി വല കുലുക്കിയത്.പതിവുപോലെ ബ്ലാസ്റ്റേഴ്സിന്റെ ഉദ്ഘാടന മത്സരം കാണാൻ നിരവധി ആരാധകരാണ് എത്തിയത്. മഞ്ഞ പുതച്ച സ്റ്റേഡിയവും ആരാധകരുടെ ആർപ്പുവിളിയും പിന്തുണയും ബ്ലാസ്റ്റേഴ്സിന്‍റെ വിജയത്തിന് സഹായകരമായ ഒരു ഘടകമാണ്.

എന്നാൽ ബാംഗ്ലൂർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയോട് പരാജയപ്പെടാ‌ൻ കാരണം പിച്ചിലെ പ്രകടനം ആണെന്നും അല്ലാതെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ അലമുറയിട്ട ആരാധകരോടെല്ല എന്നും ബെംഗളൂരു മാനേജർ സിമോൺ ഗ്രേസൺ മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് അല്ല പരാജയപ്പെട്ടത്. കാരണം ആരാധകർക്ക് ഗോളടിക്കാനാവില്ലല്ലോ. ഞങ്ങൾ കളിക്കളത്തിൽ മോശം പ്രകടനമാണ് നടത്തിയത്. അതുകൊണ്ടാണ് ഞങ്ങൾ പരാജയപ്പെട്ടത്.

മത്സരം സ്റ്റേഡിയത്തിലല്ല,മൈതാനത്താണ് നടക്കുന്നത്,ബംഗളൂരു പരിശീലകൻ പറഞ്ഞു.കൊച്ചിയിലെ ആരാധകരുടെ ആർപ്പുവിളികൾ ബംഗളൂരുവിന് സമ്മർദ്ദം ഉണ്ടാക്കിയോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ഗ്രൈസന്റെ മറുപടി.

5/5 - (6 votes)