‘ഐപിഎൽ 2025ൽ രോഹിത് സിഎസ്‌കെയിലേക്കോ?’ : എംഎസ് ധോണി വിരമിച്ചാൽ രോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനാവണമെന്ന് അമ്പാട്ടി റായിഡു | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 17-ാം പതിപ്പ് മാർച്ച് 22 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ചെന്നൈയിൽ വെച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.ടൂർണമെൻ്റിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടി കളിച്ചിട്ടുള്ള അമ്പാട്ടി റായിഡു രോഹിത് ശർമ്മ സമീപഭാവിയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
കഴിഞ്ഞ വർഷം ഫൈനലിൽ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയപ്പോൾ സിഎസ്‌കെ ടീമിലുണ്ടായിരുന്ന താരമാണ് റായുഡു.36 കാരനായ രോഹിത് ശർമ്മക്ക് 5 മുതൽ 6 വർഷം വരെ ഐപിഎല്ലിൽ കളിക്കാൻ സാധിക്കുമെന്നും റായിഡു പറഞ്ഞു.ഹാർദിക് പാണ്ഡ്യയെ ഫ്രാഞ്ചൈസിയുടെ നായകനായി നിയമിച്ചതിനാൽ മാർച്ച് 22 മുതൽ ആരംഭിക്കുന്ന ഐപിഎൽ 2024 ൽ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനെ നയിക്കില്ല. ഡിസംബറിലെ മിനി ലേലത്തിന് ശേഷം ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തു.
Ambati Rayudu wants Rohit Sharma to lead the Chennai Super Kings once MS Dhoni retires.
— InsideSport (@InsideSportIND) March 11, 2024
Your views? 🤔#IPL #ChennaiSuperKings #RohitSharma #MSDhoni #CricketTwitter pic.twitter.com/3dD5aPcINR
2022 ൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക്കിന് മുംബൈ ക്യാപ്റ്റൻ ആംബാൻഡ് നൽകി.2013 സീസണിൻ്റെ മധ്യത്തിൽ റിക്കി പോണ്ടിംഗിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം, ആ സീസണിൽ രോഹിത് മുംബൈ ഇന്ത്യൻസിനെ അവരുടെ കന്നി കിരീട വിജയത്തിലേക്ക് നയിച്ചു. മുംബൈ ഇന്ത്യൻസിനൊപ്പം ക്യാപ്റ്റനെന്ന നിലയിൽ 5 കിരീടങ്ങൾ നേടി ഐപിഎല്ലിൽ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി രോഹിത് ഉയർന്നു.ഹാർദിക് പാണ്ഡ്യയുടെ കീഴിൽ രോഹിത് ശർമ്മ എങ്ങനെ കളിക്കും എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ.
“സമീപ ഭാവിയിൽ അദ്ദേഹം സിഎസ്‌കെയ്‌ക്കായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം മുംബൈ ഇന്ത്യൻസിന് വേണ്ടി ഇത്രയും കാലം കളിച്ചു. സിഎസ്‌കെയ്‌ക്കായി കളിക്കാനും അവിടെയും വിജയിക്കാൻ കഴിയുമെങ്കിൽ അത് നന്നായിരിക്കും.സിഎസ്‌കെയിലെ ക്യാപ്റ്റൻ ആവാൻ അദ്ദേഹത്തിന് കഴിയും , നയിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിൻ്റെ തീരുമാനമാണ് റായിഡു ന്യൂസ് 24-നോട് പറഞ്ഞു.
“രോഹിത് ശർമ്മയ്ക്ക് അടുത്ത 5-6 വർഷത്തേക്ക് ഐപിഎൽ കളിക്കാൻ കഴിയും, ക്യാപ്റ്റനാകണമെങ്കിൽ ലോകം മുഴുവൻ അവനുവേണ്ടി തുറന്നിരിക്കുന്നു. അയാൾക്ക് എവിടെ വേണമെങ്കിലും എളുപ്പത്തിൽ ക്യാപ്റ്റൻ ചെയ്യാം”, റായുഡു പറഞ്ഞു.2025ൽ രോഹിത് ശർമ്മ സിഎസ്‌കെയിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എംഎസ് (ധോണി) വിരമിച്ചാൽ രോഹിതിനും നയിക്കാനാകുമെന്നും റായുഡു പറഞ്ഞു.243 മത്സരങ്ങളിൽ നിന്ന് 6211 റൺസ് നേടിയ രോഹിത് ശർമ്മ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ്.
Ambati Rayudu believes Rohit Sharma has at least 5-6 years left in the IPL. 🏏 pic.twitter.com/evVKx6Xjg0
— CricketGully (@thecricketgully) March 11, 2024
ഈ സീസണിൽ മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരം.കാല് മുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായ ധോണി പുതിയ സീസണിൽ സിഎസ്‌കെയെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.പ്രീ-സീസൺ ക്യാമ്പിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം പരിശീലനം ആരംഭിച്ച ധോണി ഈ വർഷത്തോടെ കളി അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ട്.