‘രോഹിത് ശർമ്മ തന്റെ രാജ്യത്തിനായി ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്നു, ഇത് അദ്ദേഹത്തിന്റെ അവസാനത്തേത് ആയിരിക്കും’ : ബാല്യകാല പരിശീലകൻ | World Cup 2023 | Rohit Sharma

നവംബർ 19 ന് ലോകകപ്പ് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് ക്യാപ്റ്റൻ രോഹിത് ശർമയും ടീം ഇന്ത്യയും. ലക്ഷ്യം നേടുന്നതിനായി ക്യാപ്റ്റൻ തന്റെ ടീമിനായി എല്ലാം നൽകികൊണ്ടിരിക്കുകയാണ്. ഇത് രോഹിത് ശർമയുടെ ആവാസ ഏകദിന ലോകകപ്പ് ആവുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ ദിനേഷ് ലാഡ് വിശ്വസിക്കുന്നത്.

ഏകദിന ക്രിക്കറ്റിന്റെ ഭാവി ഏറെ ചർച്ച ചെയ്യപ്പെടുമ്പോഴും 50 ഓവർ ലോകകപ്പ് ഇപ്പോഴും ലോക ക്രിക്കറ്റിലെ ഏറ്റവും കൊതിപ്പിക്കുന്ന ട്രോഫിയാണെന്ന് ഇന്ത്യയിൽ നടന്ന ടൂർണമെന്റിന്റെ തുടക്കത്തിൽ രോഹിത് ശർമ്മ വ്യക്തമാക്കി. രോഹിത് 2011 ലോകകപ്പ് കളിച്ചിരുന്നില്ല, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള വിജയ ടീമിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടതിന്റെ നിരാശയെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.2019 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ വേട്ടക്കാരൻ രോഹിതായിരുന്നുവെങ്കിലും സെമി ഫൈനൽ കടമ്പ കടക്കാൻ ടീമിന് കഴിഞ്ഞില്ല.

2011 ലോകകപ്പ് നഷ്‌ടപ്പെട്ടതിൽ നിന്ന് 12 വർഷത്തിന് ശേഷം ഒരു ലോകകപ്പ് ടീമിനെ നയിക്കുന്നതുവരെ, രോഹിത് ഒരുപാട് മുന്നോട്ട് പോയി, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പതിപ്പിൽ നായകൻ മുന്നിൽ നിന്ന് നയിച്ചു.ആദ്യ 10 ഓവറിൽ എതിരാളികളുടെ ബൗളിംഗ് പ്ലാനുകൾ തകർത്തുകൊണ്ട് രോഹിത് ടീമിന് ആ ആക്രമണോത്സുകമായ തുടക്കം നൽകി. രോഹിത് വേൾഡ് കപ്പിൽ 503 റൺസ് നേടിയിട്ടുണ്ട്.

“ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് തോന്നുന്നു. കാരണം അദ്ദേഹത്തിന് ഇപ്പോൾ 36 വയസ്സുണ്ട്, അടുത്ത ലോകകപ്പ് 4 വര്ഷം കഴിഞ്ഞാണ് നടക്കുന്നത്.പൊതുവെ 40 വയസ്സുള്ളപ്പോൾ താരങ്ങൾ ക്രിക്കറ്റ് കളിക്കില്ല.ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു,” രോഹിത്തിന്റെ ബാല്യകാല പരിശീലകൻ ദിനേഷ് ലാഡ് ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ സെമി ഫൈനലിന് മുന്നോടിയായായി പറഞ്ഞു.

“അദ്ദേഹത്തിനും രാജ്യത്തിന് വേണ്ടി കപ്പ് നേടണം. കാരണം 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നില്ല. രോഹിതിന്റെ കൈകളിൽ ലോകകപ്പ് കാണുന്നത് എനിക്ക് ശരിക്കും അഭിമാന നിമിഷമാണ്. തുടക്കം മുതൽ തന്നെ ഒരു പോസിറ്റീവ് ക്രിക്കറ്റ് കളിക്കാരനായിരുന്നു, അത് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മയുടെ സമീപനത്തിലെ മാറ്റം ടീമിന് നേട്ടമുണ്ടാക്കി.കാരണം തിർ ആക്രമണത്തിൽ സമ്മർദ്ദം ചെലുത്താൻ നായകൻ ശ്രമിക്കുന്നു. പലപ്പോഴും, താൻ നേരിട്ട ആദ്യ ഓവറിൽ തന്നെ രോഹിത് ഒരു ബൗണ്ടറി അടിച്ചു. രോഹിതും ശുഭ്മാൻ ഗില്ലും ചേർന്ന് പവർപ്ലേയിൽ എതിരാളികളിൽ നിന്ന് കളി ഇന്ത്യക്ക് അനുകൂലമാക്കി.രോഹിത് ശർമ്മയുടെ 121 സ്‌ട്രൈക്ക് റേറ്റ്, ഇപ്പോൾ നടക്കുന്ന ലോകകപ്പിൽ കുറഞ്ഞത് 400 റൺസ് സ്‌കോർ ചെയ്തിട്ടുള്ളവരിൽ ഏറ്റവും മികച്ചതാണ്.സെമിയിൽ വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് ശർമ്മ ഇന്ത്യക്കായി സെഞ്ച്വറി നേടുന്നത് കാണണമെന്ന് ദിനേഷ് ലാഡ് ആഗ്രഹം പ്രകടിപ്പിച്ചു.

“അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി നോക്കുമ്പോൾ, എല്ലാ മത്സരത്തിലും സെഞ്ച്വറി നേടുമെന്ന് തോന്നുന്നു. ടീമിന് വേണ്ടിയാണ് കളിക്കുന്നത്. പക്ഷേ, മികച്ച തുടക്കം നൽകിയാൽ വരാനിരിക്കുന്ന ബാറ്റർമാർക്ക് അത് എളുപ്പമാകുമെന്ന് അവനറിയാം.ഈ ഗ്രൗണ്ടിൽ സെഞ്ച്വറി നേടണം, പക്ഷേ അദ്ദേഹം രാജ്യത്തിന് മികച്ച തുടക്കം നൽകിയാലും എനിക്ക് വളരെ മികച്ചതായി തോന്നും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

1/5 - (1 vote)