തകർപ്പൻ സെഞ്ചുറിയുമായി ഗിൽ , ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ ജയവുമായി ഇന്ത്യ | ICC Champions Trophy

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 6 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ.229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ശുഭമാൻ ഗില്ലിന്റെ മിന്നുന്ന സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. ഗിൽ 129 പന്തിൽ നിന്നും 101 റൺസ് നേടി പുറത്താവാതെ നിന്നു.നായകൻ രോഹിത് ശർമ്മ 41 റൺസും കെഎൽ രാഹുൽ 41 റൺസും നേടി.

229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഗിലും -രോഹിതും മികച്ച തുടക്കമാണ് നൽകിയത്.സ്കോർ 69 ൽ നിൽക്കെ രോഹിത് ശർമയെ ടസ്കിൻ അഹമ്മദിന്റെ പന്തിൽ റിഷാദ് ഹുസെയ്ന്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 36 പന്തിൽ നിന്നും 7 ബൗണ്ടറിയടക്കം 41 റൺസാണ് രോഹിത് നേടിയത്.സ്കോർ 100 പിന്നിട്ടതിനു പിന്നാലെ സ്പിന്നർ റിഷാദ് ഹുസെയ്നാണു കോലിയെ പുറത്താക്കിയത്.38 പന്തിൽ നിന്നും 22 റൺസാണ് കോലി നേടിയത്. ശ്രേയസ് അയ്യർക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. മുസ്തഫിസുർ റഹ്മാന്റെ പന്തിൽ നജ്മുൽ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്ത് ശ്രേയസിനെ മടക്കി. 17 പന്തിൽ നിന്നും 15 റൺസാണ് കോലിയുടെ സംഭാവന നേരത്തേയിറങ്ങിയ അക്ഷർ പട്ടേലും നിരാശപ്പെടുത്തി. 8 റൺസെടുത്ത അക്‌സറിനെ റിഷാദ് ഹൊസൈൻ പുറത്താക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ ഓപ്പണിംഗ് ബാറ്റർ സൗമ്യ സർക്കാരിനെ പുറത്താക്കി 34 കാരനായ വലംകൈയ്യൻ പേസർ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് എ മത്സരത്തിലെ ആദ്യ ഓവറിലെ അവസാന പന്തിൽ കെ.എൽ. രാഹുലിന് ക്യാച്ച് നൽകി ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ പുറത്തായി.ബംഗ്ലാദേശ് ടീമിലെ ഏറ്റവും പരിചയസമ്പന്നരായ ബാറ്റ്‌സ്മാൻമാരിൽ ഒരാളായ സർക്കാർ അഞ്ച് പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.

ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഷമി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. ഫസ്റ്റ് സ്ലിപ്പിൽ മെഹ്ദി ഹസൻ മിറാസിന്റെ മികച്ച ക്യാച്ചാണ് ശുഭ്മാൻ ഗിൽ എടുത്തത്.സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ 10 പന്തിൽ നിന്ന് 5 റൺസ് നേടി.2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെക്കാൾ മുൻഗണന ലഭിച്ച ഹർഷിത് റാണ, മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ തന്നെ ഒരു വിക്കറ്റ് വീഴ്ത്തി. മത്സരത്തിലെ രണ്ടാം ഓവറിന്റെ നാലാം പന്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയെ രണ്ട് പന്തിൽ ഡക്കാക്കി പുറത്താക്കി.

30 യാർഡ് സർക്കിളിനുള്ളിൽ വിരാട് കോഹ്‌ലി ഷാന്റോയെ പിടികൂടി. 9 ആം ഓവറിൽ സ്കോർ 35 ആയപ്പോൾ ബംഗ്ളദേശിന്‌ രണ്ടു വിക്കറ്റുകൾ നഷ്ടമായി. മുഷ്ഫീക്കർ റഹീമിനെ പൂജ്യത്തിനു 25 റൺസ് നേടിയ ഓപ്പണർ തൻസീഡ് ഹാസനെയും അക്‌സർ പട്ടേൽ പുറത്താക്കി . അക്‌സർ പട്ടേലിന് ഹാട്രിക്ക് നേടാൻ അവസരം ഉണ്ടായെങ്കിയിലും ജാക്കർ അലിയുടെ ക്യാച്ച് രോഹിത് ശർമ്മ നഷ്ടപ്പെടുത്തി. ഇരുപതാം ഓവറില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ തൗഹിദ് ഹ‍ൃദോയ് നല്‍കിയ അനായാസ ക്യാച്ച് മിഡ് ഓഫില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കൈവിട്ടു.

24 റണ്‍സായിരുന്നു ഈ സമയം തൗഹിദിന്‍റെ വ്യക്തിഗത സ്കോര്‍. ജഡേജയുടെ പന്തില്‍ ജേക്കര്‍ അലിയെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം രാഹുലും നഷ്ടമാക്കിയതോടെ ബംഗ്ലാദേശ് പതുക്കെ കരകയറി.ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജാക്കർ അലി – തൗഹീദ് ഹൃദോയ് സഖ്യം ബംഗ്ലാ സ്കോർ 100 കടത്തുകയും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഇരുവരും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും 100 റൺസ് പാർട്ണർഷിപ്പ് പടുത്തുയർത്തുകയും ചെയ്തു. സ്കോർ 189 ആയപ്പോൾ ബംഗ്ലാദേശിന് ഏഴാം വിക്കറ്റ് നഷ്ടമായി. 68 റൺസ് നേടിയ ജാകെർ അലിയെ ഷമി പുറത്താക്കി. ഈ വിക്കറ്റോടെ ഏകദിനത്തിൽ 200 വിക്കറ്റുകൾ തികച്ചു.

ബംഗ്‌ളാദേശ് സ്കോർ 200 കാട്ടുന്നതിൽ പിന്നാലെ 18 റൺസ് നേടിയ റിഷാദ് ഹൊസ്സൈനെ റാണ പുറത്താക്കി . സ്കോർ 215 ൽ നിൽക്കെ ഷമി പൂജ്യത്തിന് തൻസീമിനെ പുറത്താക്കി മത്സരത്തിലെ നാലാം വിക്കറ്റ് സ്വന്തമാക്കി. തൗഹീദ് ഹൃദോയ് തന്റെ സെഞ്ച്വറി പൂർത്തിയാക്കി.114 പന്തിൽ നിന്നാണ് താരം മൂന്നക്കം കടന്നത്. ടാസ്കിന് അഹ്മദിനെ പുറത്താക്കി ഷമി അഞ്ചു വിക്കറ്റ് നേട്ടം പൂർത്തിയാക്കി.49 .3 ഓവറിൽ 228 റൺസിന്‌ ബംഗ്ലാദേശ് ഓൾ ഔട്ടായി .തോഹിദ് ഹ്രിഡോയുടെ തകർപ്പൻ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് മികച്ച സ്കോർ നേടിക്കൊടുത്തത്.68 റൺസ് നേടിയ ജാകെർ അലിയും മികച്ച പ്രകടനം പുറത്തെടുത്തു.തോഹിദ് ഹ്രിഡോയ് 118 പന്തിൽ നിന്നും 100 റൺസ് നേടി .