തകർപ്പൻ സെഞ്ചുറിയുമായി കിംഗ് കോലി , പാകിസ്താനെതിരെ ആറു വിക്കറ്റിന്റെ ജയവുമായി ഇന്ത്യ | Virat Kohli
ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ 6 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ . 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42 .3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. 100 റൺസ് നേടിയ വിരാട് കോലിയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത് .ഇന്ത്യക്കായി ശ്രേയസ് അയ്യർ 56 ഉം ഗിൽ 46 ഉം റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു.
242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 14 പന്തിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും നേടിയ രോഹിത് മികച്ച തുടക്കമാണ് നേടിയത് .പക്ഷേ അഫ്രീദിയെ അധികനേരം പുറത്തു നിർത്താൻ കഴിഞ്ഞില്ല, 20 (15) റൺസിന് വിക്കറ്റ് നഷ്ടപ്പെട്ടു. അഞ്ചാം ഓവറിൽ രോഹിത് കവറുകൾക്ക് മുകളിലൂടെ അവസാനത്തെ പന്ത് ഒരു മികച്ച ലോഫ്റ്റഡ് ഡ്രൈവിലൂടെ സ്കൂപ്പ് ചെയ്തു. അടുത്ത പന്തിൽ അഫ്രീദി സമർത്ഥമായി തന്റെ ലൈൻ മാറ്റി, ഏതാണ്ട് ഇഞ്ച് പെർഫെക്റ്റ് ആയ ഒരു യോർക്കർ എറിഞ്ഞു, ഇന്ത്യൻ വലംകൈയ്യന് അതിന് ഉത്തരമില്ലായിരുന്നു.ഷഹീന്‍ ഷാ അഫ്രീദി രോഹിത് ശർമയെ ബൗള്‍ഡാക്കി.

എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോലി ഗിൽ സഖ്യം പാകിസ്ഥാൻ ബൗളർമാരെ അനായാസം നേരിട്ടു. 18 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നതിനു പിന്നാലെ 52 പന്തിൽ നിന്നും 46 റൺസ് നേടിയ കോലിയെ അബ്രാർ അഹ്മദ് പുറത്താക്കി. 62 പന്തിൽ നിന്നും വിരാട് കോലി തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കോലിയും അയ്യരും ചേർന്ന് 100 റൺസ് പാർട്ണർഷിപ്പ് പടുത്തുയർത്തുകയും ഇന്ത്യൻ സ്കോർ 200 കടത്തുകയും ചെയ്തു. പിന്നാലെ ശ്രേയസ് അയ്യർ അർദ്ധ ശതകം പൂർത്തിയാക്കി. സ്കോർ 214 ആയപ്പോൾ ഇന്ത്യക്ക് 56 റൺസ് നേടിയ അയ്യരെ നഷ്ടമായി. പിന്നാലെ ഹർദിക് പാണ്ട്യയെ അഫ്രീദി പുറത്താക്കി.
ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ബാബർ അസമും ഇമാം ഉൾ ഹഖും നൽകിയത്.ഏകദിനത്തിൽ ഇന്ത്യയ്ക്കു തുടർച്ചയായ 12–ാം മത്സരത്തിലാണ് ടോസ് നഷ്ടമാകുന്നത്. 2023 ലോകകപ്പ് ഫൈനൽ മുതൽ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചിട്ടില്ല.ഓപ്പണിങ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്നു തോന്നിയ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യ ബാബർ അസമിനെ പുറത്താക്കി. 26 പന്തിൽ നിന്നും 23 റൺസ് നേടിയ ബാബറിനെ പാണ്ട്യയുടെ പന്തിൽ രാഹുൽ പിടിച്ചു പുറത്താക്കി.
ഓപ്പണിങില്‍ ഇമാം ഉള്‍ ഹഖുമായി ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി നില്‍ക്കെയാണ് ബാബറിന്റെ മടക്കം.തൊട്ടു പിന്നാലെ സഹ ഓപ്പണർ ഇമാം ഉൾ ഹഖിനെ അക്ഷർ പട്ടേൽ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. 26 പന്തിൽ നിന്നും 10 റൺസ് നേടിയ ഇമാമുൽ ഹഖിനെ കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിനു ശ്രമിച്ചപ്പോൾ പട്ടേൽ റൺഔട്ടാക്കി. മൂന്നാം വിക്കറ്റുൾ ഒത്തുചേർന്ന സൗദ് ഷക്കീൽ മുഹമ്മദ് റിസ്വാൻ സഖ്യം പാകിസ്താനെ വലിയ പരിക്കുകൾ കൂടാതെ 25 ഓവറിൽ 100 റൺസിലെത്തിച്ചു.
The quickest to get to 14,000 ODI runs 🥇
— ESPNcricinfo (@ESPNcricinfo) February 23, 2025
Only the third batter to get to the landmark, Virat Kohli reaches the milestone in just 287 innings 🤯 https://t.co/ZaKFx4segN #INDvPAK #ChampionsTrophy #CT2025 pic.twitter.com/1h43fAcyIB
സ്കോർ 137 ആയപ്പോൾ സഊദ് ഷക്കീൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 151 കടന്നതിനു പിന്നാലെ മുഹമ്മദ് റിസ്വാനെ പാകിസ്താന് നഷ്ടമായി. 77 പന്തിൽ നിന്നും 46 റൺസ് നേടിയ റിസ്വാനെ അക്‌സർ പട്ടേൽ പുറത്താക്കി. സ്കോർ 159 ആയപ്പോൾ 62 റൺസ് നേടിയ സൗദ് ഷക്കീലിനെ ഹർദിക് പാണ്ട്യ പുറത്താക്കി. സ്കോർ 165 ൽ വെച്ച് 4 ലും നേടിയ തയ്യബ് താഹിറിനെ ജഡേജ ബൗൾഡാക്കി. സ്കോർ 200 ൽവെച്ച് രണ്ടു വിക്കറ്റുകൾ പാകിസ്താന് നഷ്ടമായി. 19 റൺസ് നേടിയ സൽമാനെ കുൽദീപ് പുറത്താക്കി അടുത്ത പന്തിൽ അഫ്രീദിയേയും കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 222 ആയപ്പോൾ പാകിസ്താന് എട്ടാം വിക്കറ്റും നഷ്ടമായി. അവസാന ഓവറിലെ ആഡ്‌ഫിയ പന്തിൽ പാകിസ്താന് ഒൻപതാം വിക്കറ്റും നഷ്ടപ്പെട്ടു. അവസാന ഓവറിൽ പാകിസ്താന് 10 ആം വിക്കറ്റ് നഷ്ടമായി.