ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ ആരാണ് പ്ലെയിങ് ഇലവനിൽ നിന്നും പുറത്താവുക ? |Hardik Pandya |World Cup 2023

വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കിൽ നിന്ന് തിരിച്ചെത്തിയാൽ ആരെയാണ് ഇന്ത്യയുടെ പതിനൊന്നിൽ ഒഴിവാക്കേണ്ടത് ?ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ടീം മാനേജ്മെന്റിന്റെയും മനസ്സിൽ ഈ ചോദ്യം ഉണ്ടാവും.

ഒക്‌ടോബർ 19 ന് പൂനെയിൽ ബംഗ്ലാദേശിനെതിരെ കളിക്കുന്നതിനിടെ പാണ്ഡ്യ തന്റെ ഫോളോ-ത്രൂവിൽ വഴുതി വീഴുകയും കണങ്കാലിന് പരിക്കേറ്റതിനാൽ ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പോരാട്ടം നഷ്‌ടപ്പെടുകയും ചെയ്തു.പാണ്ഡ്യയുടെ അഭാവത്തിൽ ഇന്ത്യ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി, ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരെ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാർ യാദവിനെയും മുഹമ്മദ് ഷമിയെയും കൊണ്ടുവന്നു, രണ്ട് ഗെയിമുകളും വിജയിച്ച് പട്ടികയിൽ ഒന്നാമതെത്തി.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച തുടക്കം കുറിച്ച ഷമി, അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെതിരെ കഠിനമായ സാഹചര്യത്തിലും സൂര്യകുമാർ മികച്ച പ്രകടനം നടത്തി.ഇന്ത്യ നാളെ ശ്രീലങ്കക്കെതിരെ മുംബൈയില്‍ ഇറങ്ങുമ്പോള്‍ ഹർദിക് പാണ്ട്യ ടീമില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ഹാര്‍ദ്ദിക്കിന് പകരം ടീമിലെത്തിയ സൂര്യ തുടര്‍ന്നാല്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരമെത്തിയ മുഹമ്മദ് ഷമി വീണ്ടും പുറത്തിരിക്കേണ്ടിവരുമോ എന്നാണ് ആരാധകരുടെ ആശങ്ക.

വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനായുള്ള ടീമിനൊപ്പം 30 കാരനായ ടി20 ക്യാപ്റ്റൻ ഹർദിക് പാണ്ട്യ ചേരാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.”അതെ, നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സുഖം പ്രാപിക്കുന്ന ഹാർദിക് പാണ്ഡ്യ മുംബൈയിൽ ടീമിനൊപ്പം ചേരും. ഇപ്പോൾ, അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരെ കളിക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ അദ്ദേഹം ടീമിൽ ചേരാൻ തയ്യാറാണ്”

എന്നാല്‍ കളിച്ച രണ്ടു കളികളില്‍ നിന്നായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഷമിയെ പുറത്തിരുത്തുക ടീം മാനേജ്മെന്‍റിന് ചിന്തിക്കാന്‍ പോലുമാകില്ല. അതുകൊണ്ടുതന്നെ ഹാര്‍ദ്ദിക് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാല്‍ പുറത്താകുക നാലാം നമ്പറില്‍ നിറം മങ്ങിയ ശ്രേയസ് അയ്യരായിരിക്കുമെന്നതാണ് സൂചന. നിലവിൽ ആറ് കളികളിൽ ആറ് വിജയങ്ങളുമായി റൗണ്ട് റോബിൻ ഘട്ടങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക (നവംബർ 5), നെതർലൻഡ്‌സ് (നവംബർ 12) എന്നിവയാണ് വരാനിരിക്കുന്ന മറ്റ് രണ്ട് മത്സരങ്ങൾ.

Rate this post