‘അവസരം ലഭിച്ചാൽ, പിഎസ്എല്ലിനു പകരം ഐപിഎല്ലിൽ കളിക്കാൻ ഞാൻ തീരുമാനിക്കും’: മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ | IPL2025
പാകിസ്ഥാൻ സൂപ്പർ ലീഗിന് (പിഎസ്എൽ) പകരം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) തിരഞ്ഞെടുക്കുമെന്ന് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ വ്യക്തമാക്കി. പാകിസ്ഥാനുവേണ്ടി എല്ലാ ഫോർമാറ്റുകളിലും 159 മത്സരങ്ങൾ കളിച്ച ആമിറിന് യുകെ പാസ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്, കാരണം അദ്ദേഹത്തിന്റെ ഭാര്യ നർജിസ് യുകെ പൗരയാണ്.
ഇത് സാങ്കേതികമായി അദ്ദേഹത്തിന് ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കും.“സത്യം പറഞ്ഞാൽ, എനിക്ക് അവസരം ലഭിച്ചാൽ, ഞാൻ തീർച്ചയായും ഐപിഎല്ലിൽ കളിക്കും,” 33 കാരനായ പേസർ ജിയോ ന്യൂസിനോട് പറഞ്ഞു.”ഞാനിത് തുറന്നു പറയുകയാണ്. പക്ഷേ അവസരം ലഭിച്ചില്ലെങ്കിൽ ഞാൻ പിഎസ്എല്ലിൽ കളിക്കും. അടുത്ത വർഷത്തോടെ എനിക്ക് ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിക്കും, അവസരം ലഭിച്ചാൽ എന്തുകൊണ്ട്? ഞാൻ ഐപിഎല്ലിൽ കളിക്കാതിരിക്കണം ,” അദ്ദേഹം പറഞ്ഞു.2008 ൽ ഐപിഎൽ ആരംഭിച്ചപ്പോൾ, ഷാഹിദ് അഫ്രീദി, ഷോയിബ് അക്തർ എന്നിവരുൾപ്പെടെയുള്ള പാകിസ്ഥാൻ താരങ്ങൾ പങ്കെടുത്തു. എന്നാൽ മുംബൈ ആക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ കളിക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും നിലവിലുണ്ട്.
"Honestly, if I get the opportunity, I’ll definitely play in the IPL. I'm saying this openly. But if I don't get a chance, then I will play in the PSL. By next year, I will have the opportunity to play in the IPL," @iamamirofficial said.https://t.co/IaDap6l73x
— Circle of Cricket (@circleofcricket) April 24, 2025
2024 ടി20 ലോകകപ്പിൽ പാകിസ്ഥാനു വേണ്ടി അവസാനമായി കളിച്ച ആമിർ, അടുത്ത വർഷം ഐപിഎൽ, പിഎസ്എൽ ഷെഡ്യൂളുകൾ തമ്മിൽ ഏറ്റുമുട്ടാൻ സാധ്യതയില്ലെന്നും പരാമർശിച്ചു. “ആദ്യം എന്നെ പിഎസ്എല്ലിൽ ഉൾപ്പെടുത്തിയാൽ, ടൂർണമെന്റിന്റെ പരിധിയിൽ വരുന്നതിനാൽ എനിക്ക് പിന്മാറാൻ കഴിയില്ല. ആദ്യം എന്നെ ഐപിഎല്ലിൽ ഉൾപ്പെടുത്തിയാൽ, എനിക്ക് ആ ലീഗിൽ നിന്നും പിന്മാറാൻ കഴിയില്ല. ഇപ്പോൾ, ഏത് ലീഗിലാണ് ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത്. ആദ്യം ഐപിഎൽ ലേലം നടക്കുകയും എന്നെ തിരഞ്ഞെടുക്കുകയും ചെയ്താൽ, എനിക്ക് പിന്മാറാൻ കഴിയില്ല, പിഎസ്എല്ലിൽ കളിക്കുകയുമില്ല,” ആമിർ പറഞ്ഞു.
സാഹചര്യത്തിൽ ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ഇന്ത്യയിലെ പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള വെള്ളം വിതരണം ഇന്ത്യയും നിരോധിച്ചു. അതുകൊണ്ട് ആമിറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ എന്ന് സംശയമാണ്.