‘ഇന്ത്യ നന്നായി ബാറ്റ് ചെയ്താൽ 2023 ലോകകപ്പ് നേടും’ : ഏകദിന ലോകകപ്പിന് മുന്നോടിയായി ബാറ്റർമാരുടെ പ്രാധാന്യത്തെക്കുറിച്ച് സൗരവ് ഗാംഗുലി
ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്. 2011 ന് ശേഷം ലോകകപ്പിൽ മുത്തമിടുക എന്ന ലക്ഷ്യവുമായാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്.സെപ്തംബർ ആറിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.
നന്നായി ബാറ്റ് ചെയ്താൽ 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.” ഇന്ത്യ നന്നായി ബാറ്റ് ചെയ്യേണ്ടിവരും,,നന്നായി ബാറ്റ് ചെയ്താൽ ഇന്ത്യ വിജയിക്കും. ലോകകപ്പ് വേറെ, ഏഷ്യാ കപ്പ് വേറെ, ഓസ്ട്രേലിയൻ ഹോം സീരീസ് വേറെ.ഓരോ ടൂർണമെന്റും ആ പ്രത്യേക നിമിഷം എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ശക്തമായ ഒരു ടീമാണ് ,എന്നാൽ ലോകകപ്പിൽ നന്നായി കളിക്കണം,” ഗാംഗുലി പറഞ്ഞു.
2023 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ ടീം മികച്ചതാണെന്നും ഗാംഗുലി പറഞ്ഞു.ടി20യിൽ ഇന്ത്യയുടെ എക്കാലത്തെയും മുൻനിര വിക്കറ്റ് വേട്ടക്കാരനായ യുസ്വേന്ദ്ര ചാഹലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുത്തില്ല, സെലക്ടർമാർ ചാഹലിനു പകരം അക്‌സർ പട്ടേലിനെ തിരഞ്ഞെടുത്തു.“ചഹലിന്റെ ബാറ്റിംഗ് കാരണം അവർ അക്‌സർ പട്ടേലിനെ തിരഞ്ഞെടുത്തു. അതിനാൽ ഇതൊരു നല്ല തിരഞ്ഞെടുപ്പാണെന്ന് ഞാൻ കരുതുന്നു. ആർക്കെങ്കിലും പരിക്കേറ്റാൽ ചാഹലിന് തിരിച്ചുവരാനാകും. ഇതൊരു 17 അംഗ സ്ക്വാഡാണ്.ഇത് വളരെ മികച്ച ടീമാണെന്നു കരുതുന്നു എന്നാൽ ഇന്ത്യ നന്നായി കളിക്കണം എന്ന് മാത്രം,” ഗാംഗുലി കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ടീമിനെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് വളരെ സന്തുലിതമായ ഒരു ടീമുണ്ടെന്നും അന്നേ ദിവസം നന്നായി കളിക്കുന്ന ടീം വിജയിക്കുമെന്നും ഗാംഗുലി പറഞ്ഞു. പാകിസ്താന് മികച്ച ബൗളിംഗ് ആക്രമണമുണ്ട് , നസീം ഷാ, ഷാഹിദ് അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുണ്ട് , ഗാംഗ്ള് പറഞ്ഞു.2023 ലെ ഏഷ്യാ കപ്പിൽ ശ്രീലങ്കയിലെ കാൻഡിയിൽ സെപ്തംബർ 2 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.