‘നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ’: ആഷിഖ് കുരുണിയനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്

അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക് ഫുട്ബോളിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പറഞ്ഞു.

ഇപ്പോഴിതാ ആഷിക്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് എത്തിയിരിക്കികയാണ് ഇനിടാൻ പരിശീലകൻ ഇഗോർ സ്ടിമാക്ക്.’നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ. അല്ലാതെ വലിയ ഫുട്‌ബോൾ രാജ്യങ്ങൾക്ക് ഇവിടെവന്ന് 90 മിനിറ്റ് കളിക്കാൻ പണം ചെലവാക്കുകയല്ല വേണ്ടത്. അവർക്കെതിരെ വമ്പൻ ടൂർണമെന്റുകളിൽ കളിക്കാനുള്ള സമയം അധികം വൈകാതെ നമുക്കു വരും’സ്റ്റിമാച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധി താരങ്ങളാണ് മലപ്പുറത്ത് നിന്നും ഐഎസ്എൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ലീഗിൽ കളിക്കുന്നത്. എന്നാൽ മലപ്പുറത്ത് ഇവർക്ക് പരിശീലനം ചെയ്യാനുള്ള ഒരു ഇടമില്ലെന്ന് ആഷിഖ് കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടിയും പ്രൊഫഷണൽ ക്ലബുകൾക്കും വേണ്ടി കളിക്കുന്ന താരങ്ങൾ മലപ്പുറത്തുണ്ട്. സെവൻസ് കളിക്കുന്ന ടർഫ് വാടകയ്ക്കെടുത്താണ് പരിശീലനം ചെയ്യുന്നത്. എന്നാൽ അത് പ്രൊഫഷണൽ താരത്തിന് അങ്ങനെ പരിശീലനം ചെയ്തതു കൊണ്ട് യാതൊരു ഗുണില്ല. മഞ്ചേരിയിലും കോട്ടപ്പുറത്തുമുള്ള സ്റ്റേഡിയങ്ങൾ ടൂർണമെന്റിന് മാത്രമാണ് ലഭിക്കുക.

ഏത് സർക്കാരാണെങ്കിലും കാലാകാലങ്ങളായി ഇത് തന്നെയാണ് ചെയ്യുന്നതെന്ന് ആഷിഖ് പറഞ്ഞിരുന്നു. ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് നടത്താൻ പറഞ്ഞ പരിശീലനം മൈതാനം ഇല്ലതെത്തിന്റെ പേരിൽ ചെയ്യാൻ സാധിച്ചില്ലെന്നും ആഷിക്ക് പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും പരിശീലന ഗ്രൗണ്ടുകളുടെ കുറവുണ്ട് , ആദ്യം ചെയ്യേണ്ടത് ഇവിടെയുള്ള കാലികകർക്ക് ഉയർന്ന സൗകര്യം ഒരുക്കികൊടുക്ക എന്നതാണെന്നും ആഷിക്ക് അഭിപ്രായപ്പെട്ടിരുന്നു.

Rate this post