‘ഈ ബൗളിങ്ങും വെച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎൽ കിരീടം നേടുക അസാധ്യമാണ്’: മൈക്കൽ വോൺ | IPL 2024

ഇന്നലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഏഴു വിക്കറ്റിന്റ തോൽവിയാണ് ബംഗളുരു ഏറ്റുവാങ്ങിയത്. സീസണിലെ ബെംഗളുരുവിന്റെ രണ്ടാം തോൽവിയാണിത്.ബംഗളൂരു ഉയര്‍ത്തിയ 183 എന്ന വിജയലക്ഷ്യം കൊല്‍ക്കത്ത 16.5 ഓവറില്‍ ഏഴു വിക്കറ്റ് ശേഷിക്കേ മറികടന്നു. അര്‍ധ സെഞ്ചറിയോടെ 30 പന്തില്‍ 50 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും 22 പന്തില്‍ 47 റണ്‍സെടുത്ത സുനില്‍ നരൈനുമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.

രണ്ട് കളികളില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ആര്‍സിബി നിലവില്‍ ആറാമതാണ്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കോഹ് ലിയുടെ അര്‍ധ സെഞ്ചറിയുടെ മികവിലാണ് 182 റണ്‍സ് നേടിയത്. 59 പന്തില്‍ 83 റണ്‍സെടുത്ത കോഹ് ലി തന്നെയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.ബെംഗളൂരുവിൽ നടന്ന മത്സരത്തിന് ശേഷം മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ കോലിയെയും കൂട്ടരെയും വിമർശിച്ചു.അവരുടെ നിലവിലെ ബൗളിംഗ് യൂണിറ്റ് ഉപയോഗിച്ച് ഐപിഎൽ കിരീടം നേടാൻ കഴിയില്ല എന്നും പറഞ്ഞു.

സ്വന്തം തട്ടകത്തിൽ 183 റൺസ് പ്രതിരോധിക്കുന്നതിൽ ബെംഗളൂരു പരാജയപ്പെട്ടു, കൊൽക്കത്ത 7 വിക്കറ്റും 19 പന്തും ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും കെകെആറിനെതിരായ ആർസിബിയുടെ ബൗളിംഗ് പ്രകടനത്തെ വിമർശിച്ചു, അവരുടെ ബൗളിംഗ് ക്രമീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

ബംഗളൂരുവിൻ്റെ മൂന്ന് മുൻനിര ബൗളർമാരായ മുഹമ്മദ് സിറാജ്, അൽസാരി ജോസഫ്, യാഷ് ദയാൽ എന്നിവർ 10-ലധികം ഇക്കോണമിയിലാണ് ബൗൾ ചെയ്തത്.സിറാജ് 15.33 എന്ന ഇക്കോണമിയിൽ മൂന്ന് ഓവറിൽ 46 റൺസ് വഴങ്ങി.ജോസഫ് 17 എന്ന ഇക്കോണമിയിൽ രണ്ടോവറിൽ 34 റൺസ് വഴങ്ങി.ദയാൽ 11.50 എന്ന എക്കോണമിയിൽ തൻ്റെ മൂന്ന് ഓവറിൽ 45 റൺസ് വഴങ്ങി.ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഒരു ഓവർ എറിഞ്ഞ് ഏഴ് റൺസ് വിട്ടുകൊടുത്തു.

Rate this post