‘സഞ്ജു സാംസൺ കളിക്കുമോ ?’ : അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടി 20 ഇന്ന് , ഇന്ത്യയുടെ സാധ്യത ഇലവൻ | IND vs AFG

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നു മത്സരനാണ് അടങ്ങിയ ടി 20 പരമ്പരക്ക് ഇന്ന് മൊഹാലിയിൽ തുടക്കമാവും.ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ആദ്യ ട്വന്‍റി 20 നടക്കും.14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് രണ്ടും മൂന്നും ടി20കള്‍ നടക്കുക .14 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് രോഹിത് ശർമ്മയിലാണ് എല്ലാ കണ്ണുകളും.

എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ടി20 യിൽ കളിക്കില്ല.ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിരാട് കോലി കളിക്കില്ല എന്ന്‌ വ്യക്തമാക്കിയത്. എന്നാൽ 35 കാരനായ താരം 2, 3 മത്സരങ്ങളിൽ ലഭ്യമാകും. ടോപ്പ് ഓർഡറിനെ സംബന്ധിച്ചിടത്തോളം രോഹിത് ശർമ്മ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങും. ഇന്ത്യ ലെഫ്റ്റ് – റൈറ്റ് ഹാൻഡ് കോംബോയുമായി മുന്നോട്ട് പോകുമെന്ന് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് സ്ഥിരീകരിച്ചു.

എന്നിരുന്നാലും വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ആരാണ് മൂന്നാം നമ്പറിൽ ഇടംപിടിക്കുന്നത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. അത് തിലക് വർമ്മയോ ശുഭ്മാൻ ഗില്ലോ ആയിരിക്കും.അല്ലെങ്കിൽ പരിക്കേറ്റ സ്കൈയുടെ അഭാവത്തിൽ തിലക് നാലാം സ്ഥാനത്തെത്തുമ്പോൾ ഗില്ലിന് മൂന്നാം നമ്പറിൽ ഇറങ്ങാം.കീപ്പറുടെ പൊസിഷനിലും തലവേദനയുണ്ട്. അത് സഞ്ജു സാംസണാണോ ജിതേഷ് ശർമ്മയാണോ? എന്നതാണ് ചോദ്യം. സൗത്ത് ആഫ്രിക്കയിലെ മിന്നുന്ന ഏകദിന സെഞ്ച്വറി സഞ്ജുവിന്റെ സാദ്ധ്യതകൾ വര്ധിപ്പിക്കുന്നുണ്ട് .

എന്നാൽ ടി 20 യിൽ സഞ്ജു ടോപ് ഓർഡറിലും ജിതേഷ് മിഡിൽ ഓർഡറിലുമാണ് ബാറ്റ് ചെയ്യുന്നത്. അത്കൊണ്ട് ജിതേഷ് ശർമയെ ഉൾപ്പെടുത്താനുള്ള സാദ്യത കാണുന്നുണ്ട്.റിങ്കു സിംഗ് തന്റെ ഇഷ്ടപ്പെട്ട നമ്പർ 6 സ്ലോട്ടിൽ ഫിനിഷറുടെ റോളിലെത്തും. ബാറ്റിലും പന്തിലും ഒരുപോലെ തിളങ്ങുന്ന അക്‌സർ പട്ടേൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യും. രവി ബിഷ്‌ണോയിയെ മറികടന്ന് കുൽദീപ് യാദവ് സ്പെഷ്യലിസ്റ് സ്പിന്നറായി ടീമിൽ ഇടം പിടിക്കും.അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവർ പേസ് ആക്രമണം നയിക്കും.

ഇന്ത്യ പ്ലേയിംഗ് ഇലവൻ :രോഹിത് ശർമ്മ (captain), യശസ്വി ജയ്സ്വാൾ ,ശുഭ്മാൻ ഗിൽ,തിലക് വർമ്മ, സഞ്ജു സാംസൺ/ജിതേഷ് ശർമ്മ (Wk),റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ് ,അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ ,മുകേഷ് കുമാർ

Rate this post