ഇന്ത്യയുടെ പാളിപ്പോയ പരീക്ഷങ്ങൾ : ആറു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പരമ്പര സമനിലയിലാക്കി വിൻഡീസ്

ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി.കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി.

182 റൺസ് എന്ന ചെറിയ സ്കോർ പിന്തുടർന്ന വിൻഡീസ് 80 പന്തിൽ 63* റൺസ് നേടിയ ഷായ് ഹോപ്പിന്റെ ബാറ്റിങ്ങിന്റെ പിൻബലത്തിൽ വിജയം നേടി.അഞ്ചാം വിക്കറ്റിൽ കീസി കാർട്ടി (65 പന്തിൽ പുറത്താകാതെ 48) എന്നിവരുടെ പിന്തുണയോടെ 91 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. 182 റൺസ് വിജയലക്ഷ്യം 80 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.50 ഓവർ ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വിജയ പരമ്പരയും ഈ വിജയത്തോടെ അവസാനിപ്പിച്ചു.

ഇന്ത്യയെ 181 റൺസിന് പുറത്താക്കിയ ശേഷം കൈൽ മേയേഴ്‌സും ബ്രാൻഡൻ കിംഗും ആതിഥേയർക്ക് മികച്ച തുടക്കം നൽകി.ഓപ്പണിങ് വിക്കറ്റില്‍ 53 റണ്‍സെടുത്ത് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഒമ്പതാം ഓവറില്‍ മൂന്നു പന്തുകള്‍ക്കിടെ ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി. 6 രണ്‍സെടുത്ത അലിക് അത്തനാസിനെയും ഠാക്കൂര്‍ പുറത്താക്കി. ഷിമ്രോണ്‍ ഹെറ്റ്മെയറെ (9) കുല്‍ദീപ് യാദവും പുറത്താക്കി.വിൻഡീസിനെ 4 വിക്കറ്റിന് 91 എന്നാക്കി ചുരുക്കി ഇന്ത്യ.ശാർദൂലിന്റെ ഉജ്ജ്വലമായ സ്‌പെല്ലിനുശേഷം, വിൻഡീസ് നായകൻ ഷായ് ഹോപ്പ് കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാക്കി.

ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിനെതിരായ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.അഞ്ചാം വിക്കറ്റിൽ 91 റൺസിന്റെ അപരാജിത കൂട്ടുകെട്ട് രൂപപ്പെടുത്തി. 36.4 ഓവറിൽ അവർ ചേസ് പൂർത്തിയാക്കി.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 181 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഇഷാന്‍ 55 ഉം, ശുഭാമാന്‍ ഗില്‍ 34 റണ്‍സുമെടുത്ത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇവര്‍ പുറത്തായതിന് പിന്നാലെ എത്തിയ താരങ്ങള്‍ക്കൊന്നും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.

ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയ സഞ്ജു സാംസണ്‍ 19 പന്തില്‍ ഒമ്പതു റണ്‍സെടുത്ത് പുറത്തായി. വിന്‍ഡീസിന് വേണ്ടി റൊമേരിയോ ഷെപ്പേര്‍ഡും ഗുഡകേശ് മോട്ടിയും മൂന്നു വിക്കറ്റുകള്‍ വീതം നേടി. ലോകകപ്പ് മുന്നിൽ നിൽക്കെ ശേഷിക്കെ രോഹിതിന്റെയും കോഹ്‌ലിയുടെയും നിർബന്ധിത ഇടവേളയ്ക്ക് പിന്നിലെ യുക്തിക്ക് വലിയ അർത്ഥമില്ല. പരാജയങ്ങൾ ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവശേഷിപ്പിച്ചതെന്ന് മറക്കരുത്.

5/5 - (1 vote)