ഇംഗ്ലണ്ട് സ്പിന്നർക്ക് മുന്നിൽ തകർന്ന് ഇന്ത്യൻ ബാറ്റിംഗ് , 200 കടത്തി ജുറലും കുൽദീപും | IND vs ENG

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 റൺസിന്‌ എല്ലാവരും പുറത്തായിരുന്നു. 73 റൺസ് നേടിയ ഓപ്പണർ യശ്വസി ജൈസ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിന് വേണ്ടി യുവ സ്പിന്നർ ഷോയിബ് ബഷിർ നാല് വിക്കറ്റുകൾ വീഴ്ത്തി.കളി അവസാനിക്കുമ്പോൾ 30 റൺസുമായി ജുറലും 17 റൺസുമായി കുൽദീപുമാണ് ക്രീസിൽ .

ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കി 2 റൺസ് നേടിയ ക്യാപ്റ്റൻ റോഹ്റ്റിഹ് ശർമ്മ പുറത്തായി. 38 റൺസ് നേടിയ ശുഭ്മാന്‍ ഗില്ലിനെയും 17 റൺസ് നേടിയ രജത് പാട്ടിദറിനെയും ഷുഐബ് ബഷിറിന് വിക്കറ്റിനു മുന്നില്‍ കുരുക്കി. ബഷിറിന്റെ പന്തിൽ ഒലീ പോപ്പിന് ക്യാച്ച് നല്‍കി 12 റൺസ് നേടിയ രവീന്ദ്ര ജഡേജയും മടങ്ങി. സ്കോർ 161 ൽ നിൽക്കേ അർദ്ധ സെഞ്ച്വറി നേടിയ ജയ്‌സ്വാളിനെയും ഇന്ത്യൻക്ക് നഷ്ടമായി.

117 പന്തിൽ നിന്നും 8 ഫോറും ഒരു സിക്സുമടക്കം 73 റൺസ് നേടിയ ജയ്‌സ്വാളിനെ ബഷിർ ക്‌ളെൻ ബൗൾഡ് ചെയ്തു. സ്കോർ ബോര്ഡില് പത്തു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായി. 14 റൺസ് നേടിയ സർഫറാസ് ഖാനെ ടോം ഹാർട്ട്ലി പുറത്താക്കി. സ്കോർ 177 ൽ നിൽക്കെ ഒരു റൺസ് നേടിയ അശ്വിനെയും ഹാർട്ട്ലി പുറത്താക്കി. എന്നാൽ എട്ടാം വിക്കറ്റിൽ ഒത്തുകൂടിയ വിക്കറ്റ് കീപ്പർ ദ്രുവ് ജറൽ – കുൽദീപ് സഖ്യം ഇന്ത്യൻ സ്കോർ 200 കടത്തി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 30 റൺസുമായി ജുറലും 17 റൺസുമായി കുൽദീപുമാണ് ക്രീസിൽ .

ഏഴിന് 302 എന്ന സ്കോറിൽ നിന്നാണ് ഇം​ഗ്ലണ്ട് രണ്ടാം ദിനം ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. റൂട്ടും റോബിൻസണും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 102 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്ത് അർദ്ധ സെഞ്ച്വറി പിന്നിട്ട റോബിൻസണെ ജഡേജ പുറത്താക്കി. പിന്നാലെ ആ ഓവറിൽ ബഷിറിനെയും ജഡേജ പുറത്താക്കി. ജെയിംസ് ആൻഡസനെയും പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.

Rate this post