ധർമ്മശാല ടെസ്റ്റിൽ 255 റൺസിന്റെ ലീഡുമായി രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ച് ഇന്ത്യ | IND vs ENG

ധർമ്മശാല ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിലാണ്. 255 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് ഇന്ത്യക്കുള്ളത് . 27 റൺസുമായി കുൽദീപ് യാദവും 19 റൺസുമായി ബുമ്രയുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ഷോയിബ് ബഷിർ നാലും ഹാർട്ട്ലി രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110) എന്നിവർ സെഞ്ച്വറി നേടിയപ്പോൾ സർഫറാസ് ഖാൻ (56 ) പടിക്കൽ (65 ) ജയ്‌സ്വാൾ ( 57 )എന്നിവർ അർദ്ധ സെഞ്ച്വറി നേടി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. രോഹിതും ഗില്ലും ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ടെസ്റ്റ് കരിയറില്‍ രോഹിതിന്‍റെ 12-ാം സെഞ്ച്വറിയാണ് രോഹിത് നേടിയത് . നേരിട്ട 154-ാംപന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്.രാജ്‌കോട്ടിൽ 131 റൺസും റാഞ്ചിയിൽ നടന്ന അവസാന മത്സരത്തിൽ 55 റൺസും നേടിയ രോഹിതിൻ്റെ പരമ്പരയിലെ മൂന്നാമത്തെ 50 പ്ലസ് സ്കോറാണിത്.

തൻ്റെ ഓവർനൈറ്റ് സ്കോർ 52-ൽ പുനരാരംഭിച്ച രോഹിത് തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു.162 പന്തുകളില്‍ 103 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടെയാണിത്. 5 സിക്‌സും 12 ഫോറും ഉല്‍പ്പെടെ ശുഭ്മാന്‍ ഗില്‍ 110 റണ്‍സ് നേടി പുറത്തായി. രോഹിത്തിനെ ബെന്‍ സ്‌റ്റോക്‌സും ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് മടക്കിയത്. മത്സരത്തില്‍ നേരിട്ട 139-ാം പന്തില്‍ ഷൊയ്‌ബ് ബഷീറിനെ ബൗണ്ടറി പായിച്ചാണ് ഗില്‍ സെഞ്ച്വറിയിലേക്ക് എത്തിയത്.

പരമ്പരയില്‍ താരത്തിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഗില്ലിന്‍റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് ധർമശാലയില്‍ പിറന്നത്.പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് – സര്‍ഫറാസ് സഖ്യം ഇതുവരെ 97 റണ്‍സ് കൂട്ടിചേർത്തു. ചായക്ക് ശേഷം 56 റൺസ് നേടിയ സർഫറാസ് ഖാനെ ബഷിർ പുറത്താക്കി. പിന്നാലെ 103 പന്തിൽ നിന്നും 65 റൺസ് നേടിയ പടിക്കലിനെ ഷൊഹൈബ് ബഷിർ ക്‌ളീൻ ബൗൾഡ് ചെയ്തു.

സ്കോർ 427 ൽ നില്‌ക്കെ 15 രുൺസ്‌നേടിയ ധ്രുവ് ജുറലിനെയും ബഷിർ പുറത്താക്കി.തൊട്ടടുത്ത ഓവറിൽ 15 റൺസ് നേടിയ ജഡേജയെ ടോം ഹാർട്ട്ലി പുറത്താക്കി.സ്കോർ ബോർഡിൽ ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ അശ്വിനെ പൂജ്യത്തിനു ഹാർട്ട്ലി പുറത്താക്കി. കുൽദീപ് ബുംറ സഖ്യം ഇന്ത്യൻ സ്കോർ 450 കടത്തി. ഇരുവരും ക്രീസിൽ ഉറച്ചു നിന്നതോടെ ഇന്ത്യയുടെ ലീഡ് 250 കടക്കുകയും ചെയ്തു.

Rate this post