46 റൺസിന് പുറത്ത് , ന്യൂസിലൻഡ് പേസ് ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ | IND vs NZ 1st Test
ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് പുറത്ത് . 20 റൺസ് നേടിയ റിഷബ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജയ്സ്വാൾ 13 റൺസും നേടി, ഈ രണ്ടു പേർക്കുമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. ന്യൂസിലൻഡിന് വേണ്ടി വിൽ ഒ റൂർക്ക് 4 മാറ്റ് ഹെൻറി അഞ്ചു വിക്കറ്റ് വീഴ്ത്തി .അഞ്ചു ഇന്ത്യൻ താരങ്ങൾ പൂജ്യത്തിനു പുറത്താവുകയും ചെയ്തു.
ആദ്യ ഇന്നിഗ്സിൽ ലഞ്ചിന് പിരിയുമ്പോൾ 34 റൺസ് എടുക്കുന്നതിനിടയിൽ 6 വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. നായകൻ രോഹിത് ശർമ്മ, വിരാട് കോലി, സർഫറാസ് ഖാൻ ,ജയ്സ്വാൾ ,രാഹുൽ ,ജഡേജ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് ലഞ്ചിന് മുന്നേ നഷ്ടമായത് . തുടക്കം മുതൽ ന്യൂസീലൻഡ് പേസ് ബൗളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ബെംഗളൂരുവില്‍ മഴ മാറിനിന്നെങ്കിലും മൂടിക്കെട്ടിയ ആകാശമാണ്. അതുകൊണ്ടുതന്നെ കിവീസ് പേസര്‍മാര്‍ക്ക് നല്ല സ്വിങ് ലഭിച്ചു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുകയും ചെയ്തു.
സ്കോർ ബോർഡിൽ 9 റൺസ് ആയപ്പോൾ നായകൻ രോഹിത് ശർമയെ ഇന്ത്യൻക്ക് നഷ്ടമായി. 2 രുൺസ്ൺ നേടിയ രോഹിതിനെ ഠിം സൗത്തീ ബൗൾഡാക്കി. പിന്നാലെ വിരാട് കോലിയെ വിൽ ഒ റൂർക്ക് പൂജ്യത്തിനു പുറത്താക്കി. അടുത്ത ഓവറിൽ സർഫറാസ് ഖാനെ മാറ്റ് ഹെൻറി പൂജ്യത്തത്തിനു പുറത്താക്കി. സ്കോർ 31 ആയപ്പോൾ ഇന്ത്യക്ക് ജയ്സ്വാളിനെ നഷ്ടമായി. 13 റൺസ് നേടിയ ജയ്സ്വാളിനെ വിൽ ഒ റൂർക്ക് പുറത്താക്കി. പിന്നാലെ രാഹുലിനെയും ജഡേജയെയും വിൽ ഒ റൂർക്കിയും മാറ്റ് ഹെന്രിയും പൂജ്യത്തിനു പുറത്താക്കി.
ലഞ്ചിന് ശേഷം ഇന്ത്യക്ക് അശ്വിനിയും പൂജ്യത്തിന് നഷ്ടമായി. മാറ്റ് ഹെൻറിയാണ് വെറ്ററൻ സ്പിന്നറെ പുറത്താക്കിയത്. സ്കോർ 39 ആയപ്പോൾ 20 റൺസ് നേടിയ പന്തിനേയും ഇന്ത്യക്ക് നഷ്ടമായി. മാറ്റ് ഹെൻറിയുടെ നാലാം വിക്കറ്റായി പന്ത് മാറി. ഒരു റൺസ് നേടിയ ബുംറയെ വിൽ ഒ റൂർക്ക് പുറത്താക്കി. പേസ് ബൗളറുടെ അഞ്ചാം വിക്കറ്റായിരുന്നു അത്.കുൽദീപിനെ പുറത്താക്കി മാറ്റ് ഹെൻറി അഞ്ചാം വികക്റ്റ് നേടി.