സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് പുറത്ത്, ബോളണ്ടിന് നാല് വിക്കറ്റ് | India | Australia
സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് പുറത്ത്. നാല് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്നും കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 40 റൺസ് നേടിയ റിഷാബ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അവസാന വിക്കറ്റിൽ ബുംറ നേടിയ റൺസാണ് ഇന്ത്യയുടെ സ്കോർ 185 ലെത്തിച്ചത്.
അഞ്ചാം ഓവറിൽ സ്‌കോര്‍ 11ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 17 ലെത്തിയപ്പോള്‍ ബോളണ്ടിന്റെ പന്തില്‍ ബ്യൂ വെബ്സ്റ്റര്‍ പിടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ഗില്‍ 20 റണ്‍സെടുത്ത് പുറത്തായി. 64 പന്തില്‍ 20 റണ്‍സെടുത്ത ഗില്ലിനെ ലിയോണ്‍ ആണ് പുറത്താക്കിത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തുപോവേണ്ടതായിരുന്നു എന്നാൽ സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ച് ഗൗണ്ടിൽ തട്ടിയാൽ തേർഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല. എന്നാൽ സ്കോർ 72 ആയപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. 17 റൺസ് നേടിയ കോലിയെ ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ വെബ്സ്റ്റര്‍ പിടിച്ചു പുറത്താക്കി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ – പന്ത് സഖ്യത്തിന് പല തവണ ലൈഫ് ലൈൻ ലഭിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി.
സ്കോർ 120 ആയപ്പോൾ ഇന്ത്യക്ക് രണ്ടു പ്രധാന വിക്കറ്റുകൾ നഷ്ടപ്പെട്ടു. 40 റൺസ് നേടിയ പന്തിനെ സ്കോട്ട് ബോളണ്ടിന്റെ പന്തിൽ നായകൻ പാറ്റ് കമ്മിൻസ് പിടിച്ചു പുറത്താക്കി. അടുത്ത പന്തിൽ നിതീഷ് റെഡ്ഢിയെയും ബോലാൻഡ് പുറത്താക്കി. സ്കോർ 134 ൽ വെച്ച് 26 റൺസ് നേടിയ ജഡേജയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. 14 റൺസ് നേടിയ വാഷിംഗ്‌ടൺ സുന്ദറിനെ കമ്മിൻസ് പുറത്താക്കി. സ്കോർ 168 ആയപ്പോൾ ഒമ്പതാമനായി പ്രസീത കൃഷ്ണ പുറത്തായി.22 റൺസ് നേടിയ ബുംറ പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.