‘ജാൻസന്റെയും ക്ലാസന്റെയും പോരാട്ടം പാഴായി’ : ത്രില്ലർ പോരാട്ടത്തിൽ സൗത്ത്ആഫ്രിക്ക യെ 11 റൺസിന്‌ കീഴടക്കി ഇന്ത്യ | India |South Africa

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 11 റണ്‍സ് വിജയം. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ക്ലാസെനും ജാൻസെനും പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല.

22 പന്തിൽ നിന്ന് 41 റൺസ് നേടിയ ക്ലാസെനും 17 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സ് ഉൾപ്പെടെ 54 റൺസ് നേടിയ ജാൻസെനും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിലെത്തിക്കാനായില്ല.ഇരുപതാം ഓവറില്‍ ജാന്‍സണെ മടക്കി അര്‍ഷ്ദീപ് സിങ് ജയമൊരുക്കി. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു. ജാൻസൻ ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളാണ് അവസാന ഓവറുകളിൽ കാണാനായത്.

4 പന്തിൽ 18 റൺ‍സ് കൂടി വേണമെന്നിരിക്കെ കൂറ്റനടിയ്ക്ക് ശ്രമിച്ച യാൻസനെ (54) അർഷ്ദീപ് സിം​ഗ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ മൂന്ന് പന്തിൽ 18 റൺസായി മാറിയ വിജയലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് നേടിയത്.തിലക് വർമ്മ 56 പന്തിൽ നിന്നും 8 ഫോറും 7 സിക്‌സും അടക്കം 107 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി അഭിഷേക് ശർമ്മ 25 പന്തിൽ നിന്നും 50 റൺസ് നേടി. സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി.

മൂന്നാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോർ ബോർഡ് തുറക്കും മുമ്പേ ഓപ്പണർ സഞ്ജു സാംസൺ പുറത്തായി. കഴിഞ്ഞ മത്സരത്തിലും സഞ്‍ജു ഡക്കായിരുന്നു.ഇടംകൈയ്യൻ പേസർ മാർക്കോ ജാൻസണിൽ നിന്നുള്ള നല്ല ലെങ്ത്ത് ഡെലിവറിയിൽ സഞ്ജുവിന്റെ സ്റ്റമ്പ് തെറിച്ചു. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമയേയും കൂട്ടുകെപിടിച്ച് അഭിഷേക് ശർമ്മ സൗത്ത് ആഫ്രിക്കൻ ബൗളർമാർക്കെതിരെ ആഞ്ഞടിച്ചു.

പവർ പ്ലേയിൽ ഇരുവരും ചേർന്ന് 70 റൺസ് അടിച്ചെടുത്തു. 9 ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടക്കുകയും ചെയ്തു. ആ ഓവറിൽ തന്നെ അഭിഷെക് 24 പന്തിൽ നിന്നും തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. എന്നാൽ കേശവ് മഹാരാജിന്റെ പന്തിൽ അഭിഷേക് പുറത്തായി. 25 പന്തിൽ 3 ഫോറും 5 സിക്‌സും അടക്കം അഭിഷേക് 50 റൺസ് നേടി. അടുത്ത ഓവറിൽ ഒരു റൺസ് നേടിയ കുമാർ യാദവിനെയും ഇന്ത്യക്ക് നഷ്ടമായി. 10 ഓവർ പൂർത്തിയായപ്പോൾ സ്കോർ ഇന്ത്യൻ സ്കോർ 3 വിക്കറ്റ് നഷ്ടത്തിൽ 110 ആയിരുന്നു.

തിലക് വർമ്മ തന്റെ മൂന്നാം ടി20 ഫിഫ്റ്റി പൂർത്തിയാക്കി. 32 പന്തിൽ നിന്നായിരുന്നു താരത്തിന്റെ അര്ധ സെഞ്ച്വറി. എന്നാൽ സ്കോർ 132 ആയപ്പോൾ 18 റൺസ് നേടിയ ഹർദിക് പാണ്ട്യയെ കേശവ് മഹാരാജ് പുറത്താക്കി. തുടർച്ചയായ ബൗണ്ടറികളിലൂടെ 15 ആം ഓവറിൽ തിലക് വർമ്മ സ്കോർ 150 കടത്തി.ഫിഫ്റ്റി പൂർത്തിയാക്കിയതിനു ശേഷം കൂടുതൽ ആക്രമിച്ചു കളിക്കുന്ന തിലക് വർമയെയാണ് കാണാൻ സാധിച്ചത്. 18 ആം ഓവറിൽ സ്കോർ 190 ലെത്തിയപ്പോൾ 8 റൺസ് നേടിയ റിങ്കു സിംഗിനെ ഇന്ത്യക്ക് നഷ്ടമായി. 19 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. ബൗണ്ടറിയോടെ തിലക് വർമ്മ സെഞ്ച്വറി പൂർത്തിയാക്കി. 51 പന്തിൽ നിന്നും 8 ഫോറും 5 സിക്‌സും അടക്കമാണ് താരത്തിന്റെ സെഞ്ച്വറി.

Rate this post