ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി 20യിൽ തകർപ്പൻ ജയവുമായി ഇന്ത്യ | India vs Sri Lanka

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി 20യിൽ തകർപ്പൻ ജയവുമായി ഇന്ത്യ.43 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 214 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ലങ്കക്ക് 170 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ശ്രീലങ്കക്കായി ഓപ്പണർ നിസ്സങ്ക 48 പന്തിൽ നിന്നും 79 ഉം കുശാൽ മെന്റിസ് 45 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി റയാൻ പരാഗ് മൂന്നും അക്‌സർ പട്ടേൽ അർശ്ദീപ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും നൽകിയത്. ഇരുവരും ചേർന്ന് ലങ്കൻ ബൗളർമാരെ അനായാസം നേരിട്ടു. ആദ്യ മൂന്നു ഓവറുകളിൽ 40 റൺസാണ് അടിച്ചുകൂട്ടിയത്. 6 ഓവറിൽ ഇരുവരും ചേർന്ന് 74 റൺസ് അടിച്ചുകൂട്ടി. പവർ പ്ലേയിലെ അവസാന പന്തിൽ 16 പന്തിൽ നിനും 34 റൺസ് നേടിയ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു.

അടുത്താത്ത ഓവറിലെ ആദ്യ പന്തിൽ 21 പന്തിൽനിന്നും 40 റൺസ് നേടിയ ജയ്‌സ്വാളിനെയും ഇന്ത്യക്ക് നഷ്ടമായി. എന്നാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ നായകൻ സൂര്യകുമാറിനെ വെടിക്കെട്ട് ബാറ്റിങ്ങാണ് പിന്നീട് കാണാൻ സാധിച്ചത്. ലങ്കൻ ബൗളർമാരെ അടിച്ചു പരത്തിയ സൂര്യ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. മൂന്നാം വിക്കറ്റിൽ സൂര്യ പന്ത് സഖ്യം 50 റൺസ് കൂട്ട്കെട്ട് നേടുകയും ചെയ്തു. പിന്നാലെ 22 പന്തിൽ നിന്നും സൂര്യകുമാർ അർധസെഞ്ചുറി തികച്ചു.

14 ആം ഓവറിൽ ഇന്ത്യൻ സ്കോർ 150 കടന്നു. 14 ആം ഓവറിൽ 26 പന്തിൽ നിന്നും 58 റൺസ് നേടിയ സൂര്യകുമാറിനെ ഇന്ത്യക്ക് നഷ്ടമായി. നായകൻ പുറത്തായെങ്കിലും പന്ത് വേഗത്തിൽ റൺസ് സ്കോർ ചെയ്തു. സ്കോർ 176 ൽ നിൽക്കെ 9 റൺസ് നേടിയ [പാണ്ട്യയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. പിന്നാലെ 7 റൺസ് നേടിയ പരാഗിനെ പാതിരാന പുറത്താക്കി. 19 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. ആ ഓവറിലെ അവസാന പന്തിൽ 33 പന്തിൽ നിന്നും 49 റൺസ് നേടിയ പന്തിനെ പാതിരാന പുറത്താക്കി.നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് ആണ് ഇന്ത്യ നേടിയത്.

5/5 - (1 vote)