പരീക്ഷണങ്ങൾ വിജയിച്ചു , സഞ്ജു മിന്നി തിളങ്ങി : മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ

വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ്‌ പരമ്പ സ്വന്തമാക്കി ടീം ഇന്ത്യ. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യൻ സംഘം പരമ്പര 2-1ന് നേടിയത്.

ഇന്നലെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ സംഘം 351 റൺസ് എന്നുള്ള വമ്പൻ ടോട്ടലിലേക്ക് എത്തിയപ്പോൾ മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിര ഒരിക്കൽ കൂടി തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.200 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യൻ ടീം നേടിയത്.വിൻഡീസിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് റൺസ് അടിസ്ഥാനത്തിൽ ഇന്നലെ പിറന്നത്. ബാറ്റിംഗിൽ ഇഷാൻ കിഷൻ ഒരിക്കൽ കൂടി വെടിക്കെട്ട്‌ അർദ്ധ സെഞ്ച്വറി പായിച്ചപ്പോൾ മറ്റൊരു ക്ലാസ്സ്‌ ഫിഫ്റ്റിയുമായി സഞ്ജു വി സാംസൺ കയ്യടികൾ നേടി.

ആദ്യ വിക്കറ്റിൽ 143 റൺസിന്റെ കൂട്ടുകെട്ട് ഗിൽ : കിശാൻ സഖ്യം സൃഷ്ടിച്ചപ്പോൾ നാലാം നമ്പറിൽ എത്തിയ സഞ്ജു വി സാംസൺ ഏവരെയും ഞെട്ടിച്ചു. പോസിറ്റീവ് ക്രിക്കറ്റ്‌ കളിച്ച സഞ്ജു സാംസൺ 41 പന്തുകളിൽ 51 റൺസാണ് അടിച്ചെടുത്തത്. രണ്ടു ഫോറും,4 സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ മനോഹര ഫിഫ്റ്റി ഇന്നിങ്സ്. ഇഷാൻ കിഷൻ (77 റൺസ് ), ഗിൽ (85 റൺസ് ), ഹാർഥിക്ക് പാന്ധ്യ (70 റൺസ് ), സൂര്യ കുമാർ യാദവ് (35 റൺസ് ) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ടോപ് സ്കോറർമാർ.

ഇന്ത്യക്ക് വേണ്ടി ബൗളിങ്ങിൽ എല്ലാവരും തിളങ്ങി.ബോളിംഗിൽ ഷർദുൽ താക്കൂറും മുകേഷ് കുമാറും മികവ് കാട്ടി.താക്കൂർ നാല് വിക്കെറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് കുമാർ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. ഗിൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോൾ ഇഷാൻ കിഷനാണ് മാൻ ഓഫ് ദി സീരീസ്.

Rate this post