ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ ,ആദ്യ അഞ്ചു ബാറ്റർമാരും 50 പ്ലസ് സ്കോർ | World Cup 2023

ബെംഗളൂരുവിൽ നെതർലാൻഡ്‌സിനെതിരായ ലോകകപ്പ് 2023 മത്സരത്തിൽ 410 റൺസാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചു കൂട്ടിയത്.ഇന്ത്യക്കായി ക്രീസിലെത്തിയ അഞ്ച് ബാറ്റര്‍മാരും 50 പ്ലസ് സ്‌കോറുകള്‍ ഉയര്‍ത്തി. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും സെഞ്ച്വറി നേടി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവര്‍ അര്‍ധ സെഞ്ച്വറികളും കുറിച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രേയസ്- രാഹുല്‍ സഖ്യം 208 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 100 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ ദീപാവലി സമ്മാനമാണ് ബാറ്റർമാർ നൽകിയത്.ഏകദിന ചരിത്രത്തിൽ മൂന്നാം തവണയാണ് ഒരു ഇന്നിംഗ്‌സിലെ ആദ്യ 5 ബാറ്റ്‌സ്മാൻമാരെല്ലാം അർദ്ധ സെഞ്ച്വറി നേടിയത്.

ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.2023 ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ മികച്ച പിച്ചിൽ തുടക്കം മുതൽ തന്നെ അവർ തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കി.ആദ്യ പവർപ്ലേയിൽ രോഹിതും ശുഭ്‌മാൻ ഗില്ലും ആക്രമിച്ചു കളിച്ചു.വെറും 11.4 ഓവറിൽ 100 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് ഉയർത്തി. തങ്ങളുടെ അർദ്ധസെഞ്ച്വറികൾക്ക് ശേഷം രണ്ടു പേരും പുറത്തായി.

ഇരുവരും യഥാക്രമം 61 ഉം 51 ഉം റൺസാണ് എടുത്തത്.വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും മൂന്നാം വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ട് കൂട്ടിച്ചേർത്തു.ലോകകപ്പിലെ തന്റെ ഏഴാമത്തെ ഫിഫ്റ്റി പ്ലസ് സ്കോറിലേക്ക് കോഹ്‌ലി എത്തി.കോഹ്‌ലി പുറത്തായതിന് ശേഷം, കെ എൽ രാഹുലും ശ്രേയസ് അയ്യരും ആക്രമണം തുടർന്നു, അവർ അതിവേഗം നാലാം വിക്കറ്റിനായി 100-ലധികം റൺസ് കൂട്ടിച്ചേർത്തു, 42-ാം ഓവറിൽ ഇന്ത്യയെ 300 കടത്തി.

ശ്രേയസ് അയ്യർ തന്റെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറി നേടി.ബെംഗളുരുവിൽ തൻറെ ഹോം ആരാധകർ കെഎൽ രാഹുൽ വെറും 40 പന്തിൽ അർദ്ധ സെഞ്ച്വറി നേടി.അയ്യർ തന്റെ കന്നി ലോകകപ്പ് സെഞ്ച്വറി വിജയകരമായി തികച്ചു, വെറും 84 പന്തിൽ മൂന്നക്കത്തിലെത്തി.2013ൽ ജയ്പൂരിൽ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ,2020ൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയും ഇന്ത്യക്കെതിരെയും ആദ്യ അഞ്ചു ബാറ്റർമാർ 50 പ്ലസ് സ്കോർ നേടിയിട്ടുണ്ട്.

Rate this post