“ഇങ്ങനെയാണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കും…”: രോഹിത് ശർമയുടെ ടീമിന് മുന്നറിയിപ്പുമായി യുവരാജ് സിംഗ് | World Cup 2023
നാളെ ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് മികച്ച ഫോമിലുള്ള ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഓസ്ട്രേലിയ. ഇത്തവണത്തേത് അവരുടെ എട്ടാം ഫൈനലാണ്.
1975, 1987, 1996, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് അവര്‍ ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ജേതാക്കളായ ഓസീസ് ആറാം കിരീടമാകും ലക്ഷ്യമിടുക. ഇന്ത്യയുടെ നാലാം ഫൈനലാണിത്. 1983, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. ഫൈനലിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുവരാജ് സിംഗ്. ലോകകപ്പ് നേടാൻ വലിയ പിഴവുകൾ ഒഴിവാക്കേണ്ടിവരും അല്ലാത്തപക്ഷം ഓസ്ട്രേലിയക്ക് ട്രോഫി നേടാനുള്ള സാധ്യതയുണ്ടാവുമെന്ന് യുവരാജ് പറഞ്ഞു.
“സ്വന്തം പിഴവുകളിലൂടെ ഇന്ത്യക്ക് ഫൈനൽ തോൽക്കാം. ഇത് നമ്മൾ പണ്ട് കണ്ടതാണ്. മികച്ച മൂന്ന് ബാറ്റർമാർ വളരെ പ്രധാനമാണ്. അവർ റൺസ് നേടിയാൽ ഓസ്ട്രേലിയക്ക് അവസരമില്ല. എന്നാൽ ഞങ്ങളുടെ ആദ്യ മൂന്ന് പേരെ പുറത്താക്കാൻ ഓസീസ് കഴിഞ്ഞാൽ ഇന്ത്യ സമ്മർദ്ദത്തിലാകും. മധ്യനിര എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചായിരിക്കും മത്സരത്തിന്റെ ഫലം” യുവരാജ് പറഞ്ഞു . നിലവിലെ ഇന്ത്യൻ ടീമിനെ ഓസ്ട്രേലിയയുടെ 2003 ടീമുമായും യുവരാജ് താരതമ്യം ചെയ്തു.
Last time #india and #Australia played in Ahmedabad in a knockout match of CWC #INDvsAUSfinal #INDvAUS #AUSvsIND #final #YuvrajSingh pic.twitter.com/1ZvPxd0mYa
— Memesworldforyou (@Memesworldforu) November 17, 2023
2003ൽ ഓസ്ട്രേലിയയിൽ നിന്ന് കണ്ടതിന് സമാനമായ രീതിയിലാണ് ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നത്. അവർ പരാജയമറിയാതെയാണ് ഫൈനലിൽ ഞങ്ങളെ നേരിട്ടത്. ഇപ്പോൾ തോൽവിയറിയാതെ നിൽക്കുന്ന ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യ ശക്തമായി തുടരുകയാണ്, ലോകകപ്പ് നേടാനാകുമെന്നും യുവി കൂട്ടിച്ചേർത്തു. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ താൻ സംതൃപ്തനാണ്.രോഹിത് ശർമ്മ ടീമിനായി കളിക്കുന്നു, മികച്ച നേതാവാണ്. അദ്ദേഹം മികച്ച ബൗളിംഗ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.