പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ

ആവേശകരമായ പോരാട്ടത്തിൽ ലെബനനെ കീഴടക്കി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്.

ലെബനൻ എടുത്ത ആദ്യ കിക്ക് തടഞ്ഞ ഗോൾ കീപ്പർ ഗുർപ്രീത് ആണ് ഇന്ത്യയുടെ വിജയ ശില്പി. 4 -2 നാണ് ഇന്നിതാ ഷൂട്ട് ഔട്ടിൽ ജയിച്ചത്.ബംഗ്ലാദേശിനെ കീഴടക്കിയെത്തിയ കുവൈറ്റ് ആണ് ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ.ആദ്യ സെമിയിൽ അവർ മുൻ ചാമ്പ്യൻമാരായ ബം​ഗ്ലാദേശിനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനായിരുന്നു കുവൈറ്റിന്റെ ജയം.

നിശ്ചിത സമയത്ത് മത്സരം ​ഗോൾരഹിതമായി. പിന്നീട് എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ കുവൈറ്റ് വിജയ ​ഗോൾ വലയിലാക്കി. 105+2 മിനിറ്റിൽ അബ്ദുല്ല മുഹമ്മദാണ് വിജയ ​ഗോൾ നേടിയത്. തോറ്റെങ്കിലും വീറുറ്റ പോരാട്ടമാണ് ബം​ഗ്ലാദേശ് പുറത്തെടുത്തത്.

Rate this post