ഇഷാൻ കിഷന് പകരം പുതിയ കീപ്പർ , ഷമിയും ടീമിലില്ല : ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | IND vs ENG

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ജനുവരി 25 മുതൽ 29 വരെ ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഫെബ്രുവരി 2 മുതൽ 6 വരെ വൈസാഗിലാണ് രണ്ടാം മത്സരം.ഫെബ്രുവരി 15-19 വരെ രാജ്‌കോട്ട് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകും. റാഞ്ചിയില്‍ ഫെബ്രുവരി 23നാണ് നാലാമത്തെ മത്സരം തുടങ്ങുന്നത്. മാര്‍ച്ച് 3-7 വരെ ധര്‍മശാലയില്‍ വച്ചാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

ഇഷാൻ കിഷനും മുഹമ്മദ് ഷമിയും ടീമിൽ ഇടം പിടിച്ചില്ല.ഇന്ത്യക്കായി ഇതുവരെ രാജ്യാന്തര അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ധ്രുവ് ജുറലും ടീമിൽ ഇടം നേടിയിട്ടുണ്ട്.ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ധ്രുവ് ജുറെല്‍. കെ എല്‍ രാഹുല്‍, കെ എസ് ഭരത്, യുവതാരം ധ്രുവ് ജുറല്‍ എന്നിവരാണ് ടീമിലെ കീപ്പര്‍മാര്‍. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പുറത്തായതിന് ശേഷം അക്സർ പട്ടേലും കുൽദീപും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. എന്നാൽ ശാർദുൽ താക്കൂറിന് സ്ഥാനം നിലനിർത്താൻ സാധിച്ചില്ല.

വിരാട് കോലി , ശുഭ്‌മാന്‍ ഗില്‍ , യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ ടീമിലേക്ക് പരിഗണിച്ചില്ല.രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ജസ്‌പ്രീത് ബുംറ നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ആവേശ ഖാൻ ആണ് ടീമിൽ ഇടം കണ്ടെത്തിയ മറ്റൊരു പേസർ.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയസ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍.

1/5 - (1 vote)